ഭാരത് ജോഡോ യാത്ര തീർത്ഥാടന യാത്രയായോ? കർണാടകയിലെ പളളികളും അമ്പലങ്ങളും സന്ദർശിച്ച് രാഹുൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്ര തീർത്ഥാടന യാത്രയായോ? കർണാടകയിലെ പളളികളും അമ്പലങ്ങളും സന്ദർശിച്ച് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 11:52 pm IST
FacebookTwitterWhatsAppTelegram

മൈസൂരു: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളം കടന്ന് കർണാടകയിലെത്തിയിട്ടും രാഹുലിന്റെയും കോൺഗ്രസിന്റെയും പതിവുരീതികൾക്ക് മാറ്റമില്ല. കർണാടകയിലെ മിക്ക അമ്പലങ്ങളും പളളികളും സന്ദർശിക്കുന്ന രാഹുൽ മതേതരത്വത്തിന്റെ മറവിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്ന വിമർശനമാണ് ശക്തമാകുന്നത്.

കർണാടകയിൽ പര്യടനം നടത്തുന്ന യാത്രയ്‌ക്കിടെ അമ്പലങ്ങളും ക്രിസ്ത്യൻ പളളികളും മസ്ജിദുകളും സന്ദർശിക്കാനാണ് രാഹുൽ കൂടുതൽ സമയവും വിനിയോഗിച്ചത്. സന്ദർശനങ്ങളുടെ ചിത്രങ്ങളും കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ പേജുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് യാത്ര മൈസൂരിലെത്തിയത്. ഇവിടെ രാഹുൽ സന്ദർശിച്ചത് അഞ്ചോളം ആരാധനാലയങ്ങളാണ്. ഇതിന് പുറമേ സുട്ടൂർ മഠത്തിലും രാഹുൽ അനുഗ്രഹം വാങ്ങാൻ എത്തി.

മൈസൂരുവിലെ മസ്ജിദ് ഇ അസാമിൽ രാഹുലെത്തി പ്രാർത്ഥിച്ചു. ഇതിന് മുൻപ് മൈസൂരുവിലെ തന്നെ സെന്റ്. ഫിലോമിന പളളിയിലും രാഹുൽ എത്തി. പുരോഹിതൻ നടത്തിയ പ്രത്യേക പ്രാർത്ഥനയിലും രാഹുൽ പങ്കെടുത്തു. ഇവിടുത്തെ കന്യാസ്ത്രീകൾക്കൊപ്പം രാഹുൽ സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും രാഹുലെത്തി പ്രാർത്ഥിച്ചിരുന്നു.

ഇതിന് മുൻപ് നഞ്ചൻഗുണ്ടിലെ നഞ്ചുണ്ടേശ്വർ സ്വാമി ക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, കെസി വേണുഗോപാൽ അടക്കമുളള എഐസിസി നേതാക്കൾ തുടങ്ങിയവരും ഓരോ ആരാധനാലയത്തിലും രാഹുലിനൊപ്പം ഉണ്ട്.

Tags: KarnatakaRahul Gandhireligious placesBharat Jodo Yathra
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies