സർക്കാർ സ്‌കൂളുകളെക്കൊണ്ട് ഒരു ഗുണവുമില്ല; ഇത് കുട്ടികൾക്ക് ശാപമാണ്; സർക്കാർ സ്‌കൂളുകളിലെ ശോചനീയാവസ്ഥ ഗ്രാമസഭയിൽ തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രധാനാദ്ധ്യാപിക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ സ്‌കൂളുകളെക്കൊണ്ട് ഒരു ഗുണവുമില്ല; ഇത് കുട്ടികൾക്ക് ശാപമാണ്; സർക്കാർ സ്‌കൂളുകളിലെ ശോചനീയാവസ്ഥ ഗ്രാമസഭയിൽ തുറന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രധാനാദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 02:23 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേദിയിൽ തുറന്നുപറഞ്ഞ് പ്രധാനാദ്ധ്യാപിക. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. എന്തുകൊണ്ടാണ് സർക്കാർ സ്‌കൂളുകൾ ഇത്രയും മോശമായ രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് പ്രധാനാദ്ധ്യാപിക ചോദിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മാതുർ ടൗണിലെ സൽമാരതുപ്പാട്ടി ഗ്രാമത്തിലാണ് ഗ്രാമസഭ യോഗം നടന്നത്. ഒളൈപ്പാട്ടൈ ഗ്രാമത്തിലുള്ള സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക ശക്തിയ ആണ് കുട്ടികളുടെ പ്രശ്‌നങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. സ്‌കൂളിൽ 95 കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.

60 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചതിനാൽ എൽകെജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഒറ്റമുറിയിലാണ് നടത്തുന്നതെന്ന് അവർ പറഞ്ഞു. 4, 5 ക്ലാസുകൾ ഒരു മുറിയിൽ ഇരുത്തിയാണ് നടത്തുന്നത്. 6 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടത്താൻ സ്ഥലമില്ലെന്നും അദ്ധ്യാപിക പറയുന്നുണ്ട്.

നല്ല കെട്ടിടങ്ങളുള്ള സ്‌കൂളിൽ കുട്ടികളെ അയക്കാനാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ഗ്രാമസഭാ യോഗങ്ങളിൽ താനിത് നിരന്തരം പരാമർശിക്കാറുണ്ട്. കെട്ടിടങ്ങളും കുളിമുറിയും മതിലും മൈതാനവുമാണ് സ്‌കൂളുകൾക്ക് ആവശ്യം. 13 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ ഇവിടെയുണ്ട്. ആരോഗ്യത്തോടെ വളരാനും രോഗങ്ങളിൽ നിന്ന് മുക്തരാകാനും അവർ നന്നായി കളിക്കണം. എന്നാൽ അതിനുളള സംവിധാനങ്ങളൊന്നും ഇവിടെയില്ല.

സ്‌കൂളിലെ രണ്ട് കെട്ടിടങ്ങളിൽ ഒന്നിന് ശരിയായ വൈദ്യുതി ലഭിക്കുന്നതിനായി ഓരോ ഓഫീസുകളിലും താൻ ഓടിനടക്കുകയായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇവർ പറഞ്ഞു. സ്‌കൂളിൽ 500 മീറ്ററോളം വയറിംഗ് നടത്തേണ്ടതുണ്ടെന്നും ഏത് വയർ ഇട്ടാലും ആറ് മാസത്തിലധികം നീണ്ടുനിൽക്കുന്നില്ലെന്നും ഇവർ പറഞ്ഞു. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് അദ്ധ്യാപിക വ്യക്തമാക്കി.

ആവശ്യവുമായി ഓഫീസുകളിൽ എത്തുമ്പോൾ അവർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് കാര്യങ്ങൾ ചെയ്യാനാണ് ഉപദേശിക്കുന്നത്. ഇതിന് പകരം സ്വമേധയാ വിരമിക്കുകയായിരുന്നുവെന്നും പ്രധാനാദ്ധ്യാപിക പറഞ്ഞു.

Tags: GOVT SCHOOL
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies