കോഴിക്കോട്: കവർച്ച കേസിൽ തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകൾ പിടിയിൽ. കൽമേട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ എരഞ്ഞിക്കൽ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ പാദസരം പ്രതികൾ മോഷ്ടിച്ചിരുന്നു. കോഴിക്കോട് മാനാഞ്ചിറ ബസ് സ്റ്റോപ്പിലാണ് മോഷണം നടത്തിയത്. തുടർന്ന് തമിഴ്നാട് കൽമേട് സ്വദേശികളായ സുഗന്ധി, പ്രിയ എന്നിവരെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments