ചിരിപ്പിക്കും, പിന്നെ ചിന്തിപ്പിക്കും; 10ലക്ഷം കോടി സിംബാബ്വെ ഡോളർ സമ്മാനത്തുകയുള്ള ഇഗ് നൊബേൽ അത്ര നിസാരക്കാരനല്ല; പുരസ്‌കാര ലോകത്തെ പാരഡി നൊബേലിനെക്കുറിച്ചറിയാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിരിപ്പിക്കും, പിന്നെ ചിന്തിപ്പിക്കും; 10ലക്ഷം കോടി സിംബാബ്വെ ഡോളർ സമ്മാനത്തുകയുള്ള ഇഗ് നൊബേൽ അത്ര നിസാരക്കാരനല്ല; പുരസ്‌കാര ലോകത്തെ പാരഡി നൊബേലിനെക്കുറിച്ചറിയാം

Ig Nobel Prize: Science That Makes You Laugh and Then Makes You Think

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

പുരസ്‌കാരങ്ങൾ എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നവയാണ് നൊബേലും ഓസ്‌കാറും. അഭ്രപാളിയിൽ കാഴ്ചക്കാരെ വിസ്മയിപ്പിച്ച പ്രതിഭകൾക്കുള്ള പുരസ്‌കാരമാണ് ഓസ്‌കാർ. നൊബേൽ പ്രൈസാവട്ടെ ലോകത്ത് വിവിധ മേഖലകളിലെ മഹത്തായ സംഭാവനകൾ നൽകിയവർക്ക് നൽകുന്ന പുരസ്‌കാരമാണ്.ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായി കരുതുന്ന ഇതിന്റെ സമ്മാനത്തുക തന്നെ ആറുകോടിയിലധികമാണ്. ആൽഫ്രഡ് ബെർൺഹാർഡ് നൊബേൽ എന്ന ശാസ്ത്രജ്ഞൻ താൻ സ്വരുക്കൂട്ടിയ സ്വത്താണ് ലോകത്തിന് വിവിധ സംഭാവനകൾ നൽകിയവരെ പ്രോത്സാഹിപ്പിക്കാനായി നൊബേൽ ട്രസ്റ്റിനെ ചുമതലപ്പെടുത്തിയത്.

ഇത് നൊബേലിന്റെ കാര്യം. ഇഗ് നൊബേൽ എന്ന് കേട്ടിട്ടുണ്ടോ? നോബൽ സമ്മാനത്തിന് പാരഡി എന്ന രീതിയിൽ ആണ് ഇഗ് നോബൽ സമ്മാനം നൽകുന്നത്.ഗർഭിണികൾ നടക്കുമ്പോൾ അധികമൊന്നും തടഞ്ഞ് വീഴാത്തത് എന്തുകൊണ്ടാണ് ? മരങ്കൊത്തികൾക്ക് എന്തുകൊണ്ട് തലവേദന വരുന്നില്ല ? ബോർഡിൽ ചോക്ക് കൊണ്ട് എഴുതുമ്പോൾ നഖം ഉരയുന്ന പോലുള്ള അലോസരശബ്ദം കേൾക്കാൻ ആളുകൾക്ക് ഇഷ്ടമല്ലാത്തതിനുള്ള കാരണം എന്താണ്?തലക്കടി കിട്ടിയാൽ, തുറക്കാത്ത ബീയർ കുപ്പി കൊണ്ടുള്ളതാണോ കാലിയായ കുപ്പി കൊണ്ടുള്ളതാണോ കൂടുതൽ പരിക്ക് ഉണ്ടാക്കുക, തുടങ്ങി കേട്ടാൽ പൊട്ടിച്ചിരിച്ച് കുഴഞ്ഞുപോകുന്ന യ’മണ്ടൻ’ ശാസ്ത്ര ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം നൽകുക. 10ലക്ഷം കോടി സിംബാബ്വെ ഡോളറിന്റെ നോട്ടാണ് ഇഗ് നൊബേൽ പുരസ്‌കാര ജേതാവിന് ലഭിക്കുക. എന്നാൽ ഈ നോട്ടിന് ഇപ്പോൾ നിയമസാധുതയില്ല. 2009ൽ വൻ പണപ്പെരുപ്പ സമയത്ത് സിംബാംബ്വെ സർക്കാർ അടിച്ച നോട്ടാണ് ഇത്. സമ്മാനത്തുകയെ കൂടാതെ പേപ്പർ ട്രോഫിയും ജേതാവിന് ലഭിക്കും.

ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന ‘അസാധാരണവും ഭാവനാത്മകവും ‘ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.അപകീർത്തി എന്ന അർത്ഥം കൽപ്പിക്കാവുന്ന ignoble എന്ന ഇംഗ്ലീഷ് പദമാണ് പേരിന് പിന്നിൽ.അസംബന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ടെന്നത് ഇതിന്റെ സവിശേഷതയാണ്. ഇംപ്രോബബിൾ റിസർച്ച് എന്ന സംഘടനയാണ് ഈ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്.

അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കലും ചിലപ്പോൾ അത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വയം നടത്തിനോക്കുകയും ചെയ്യുന്നവരാണ് ഇംപ്രോബബിൾ റിസർച്ച് പ്രവർത്തകർ. ‘ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾക്ക് പുരസ്‌ക്കാരം നൽകികൊണ്ടാണ് 1991ൽ ഇഗ് നോബേൽ സമ്മാനത്തിന്റെ തുടക്കം. സാധാരണയായി നൊബേൽ സമ്മാനം നൽകുന്ന മേഖലകളായ ഫിസിക്‌സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്‌ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം,പൊതുജനാരോഗ്യം, മാനേജ്‌മെന്റ്,എഞ്ചിനീറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്‌ക്കാര ഇനങ്ങൾ ഇഗ് നൊബേലിനുണ്ട്.യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്ടോബറിൽ തന്നെയാണ് ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്.

ഇഗ് നൊബേലിന് മലയാളികളും അർഹരായിട്ടുണ്ട്. 2002ലെ ഗണിത ശാസ്ത്രത്തിനുള്ള ഈ പുരസ്‌കാരം ലഭിച്ചത് കേരള കാർഷിക സർവ്വകലാശാലയിലെ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ്. ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ് അവർക്ക് ഈ പുരസ്‌കാരം സമ്മാനിച്ചത്.ഗൗരവം നിറഞ്ഞ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വിഷയങ്ങളും മാത്രമാകുമ്പോൾ ലോകം എത്ര ബോറായിപ്പോവും, എന്ന് ചിന്തിക്കുമ്പോൾ അൽപ്പം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇഗ് നൊബേൽ താരമാവുകയാണ്

Tags: viral
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies