തണുത്ത ഭക്ഷണത്തിനോട് ഇനി 'നോ' പറയണ്ട; നിങ്ങളെ നാളുകളായി അലട്ടുന്ന പല്ല് പുളിപ്പിനുള്ള പ്രതിവിധികൾ ഇതാ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തണുത്ത ഭക്ഷണത്തിനോട് ഇനി ‘നോ’ പറയണ്ട; നിങ്ങളെ നാളുകളായി അലട്ടുന്ന പല്ല് പുളിപ്പിനുള്ള പ്രതിവിധികൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:41 pm IST
FacebookTwitterWhatsAppTelegram

മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പല്ല് പുളിപ്പ്. പല്ലുകളെ സംരക്ഷിക്കുന്ന ഇനാമൽ ക്ഷയിക്കുമ്പോൾ സംഭവിക്കുന്നതാണിത്. ഇനാമൽ നഷ്ടപ്പെടുന്നതോടെ പല്ലുകൾ ലോലവും പുളിപ്പുള്ളതുമാകുന്നു. ഇങ്ങനെ പല്ലുപുളിക്കുന്നതിനാൽ ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നവരാണ് പലരും. ചിലർക്ക് തണുത്ത ഭക്ഷണം, ചിലർക്ക് പുളിയുള്ള ഭക്ഷണം തുടങ്ങിയവയൊക്കെ പല്ലുപുളിപ്പ് കാരണം ഒഴിവാക്കേണ്ടതായി വരുന്നു. മറ്റു ചിലർക്ക് സാധാരണഗതിയിൽ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും, ബ്രഷ് ചെയ്യുമ്പോഴും പല്ലുകളിൽ വേദനയും പുളിപ്പും അനുഭവപ്പെടാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിതൽ തന്നെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രത്യേകതരം ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുകയാണ് ആദ്യത്തെ പരിഹാരമാർഗം. ഇനാമലിൽ ഉള്ള ചെറിയ ദ്വാരങ്ങളെ അടയ്‌ക്കാൻ കഴിവുള്ളവയാണ് സെൻസെറ്റീവ് പല്ലുകൾക്കായി നിർമ്മിച്ച പേസ്റ്റുകൾ. മൃദുത്വമുള്ള ബ്രഷ് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ പല്ല് പുളിപ്പിനെ മാറ്റി നിർത്താൻ കഴിയും. കടുപ്പമുള്ളതും കുറ്റിരോമങ്ങളുള്ളതുമായ ടൂത്ത് ബ്രഷ് ഉപയോഗിച്ചാൽ ഇനാമലിന് ഗുണകരമല്ല. ഇത്തരത്തിലുള്ള ബ്രഷുകൾ ഉപയോഗിക്കുന്നത് കൂടുതൽ സൂക്ഷ്മ ദ്വാരങ്ങൾ സൃഷ്ടിക്കും. അവ മോണയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. മൃദുവായി മാത്രമെ പല്ല് തേയ്‌ക്കാവൂ.

രാത്രിയിൽ കിടക്കുന്നതിന് മുൻപായി മൗത്ത്ഗാർഡ് ഉപയോഗിക്കുന്നത് പല്ല് പൊടിയുന്നത് തടയാൻ സഹായിക്കും. പല്ല് പൊടിയുന്നതും പല്ല് പുളിപ്പിന്റെ പ്രധാന കാരണമാണ്. പല്ലിന്റെ കേടുപാടുകൾ തടയുന്നതിനായി വീട്ടിൽ തന്നെ മൗത്ത്ഗാർഡുകൾ നിർമ്മിക്കാവുന്നതാണ്. ബാക്ടീരിയകളെ നശിപ്പിക്കുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് വെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വായ കഴുകുന്നത് നല്ലതാണ്. രാവിലെയും രാത്രിയും ചെറു ചൂട് ഉപ്പവെള്ളം കവിൾക്കൊള്ളുന്നത് മികച്ച ഫലങ്ങൾ നൽകും.

പല്ലിന്റെ പുളിപ്പ് ഇല്ലാതാക്കാൻ തേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. വായിലെ അൾസർ തുടങ്ങിയ പ്രശ്‌നങ്ങൾക്കും തേൻ നല്ലതാണ്. മഞ്ഞൾ പൊടി പല്ലിലും മോണയിലും പുരട്ടി മസാജ് ചെയ്യാം. അല്ലെങ്കിൽ പേസ്റ്റ് രൂപത്തിലാക്കി ദിവസത്തിൽ രണ്ടുതവണ ഉപയോഗിക്കുകയാണെങ്കിലും വേദന കുറയ്‌ക്കും. അര ടീസ്പൂൺ വീതം ഉപ്പ്, മഞ്ഞൾ, കടുക് എണ്ണ എന്നിവ ഒന്നിച്ച് ചേർത്ത് ദിവസത്തിൽ രണ്ടുതവണ പല്ലിലും മോണയിലും പുരട്ടി തടവുക.

വെള്ളിച്ചെണ്ണ വായിൽ കൊള്ളുന്നതും ബാക്ടീരയുടെ വളർച്ച തടസ്സപ്പെടുത്തുന്നു. ഒപ്പം മോണയുടെ ഉപരിതലത്തിൽ നിന്ന് അണുക്കളെയും വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നു. ഒരു ടേബിൾ സ്പൂൺ ഉരുകിയ വെളിച്ചെണ്ണ് 20 സെക്കൻഡ് നേരം വായിൽ കൊള്ളുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് രണ്ട് മൂന്ന് വട്ടം തുടർന്നാൽ പുളിപ്പ് പ്രശ്‌നങ്ങൾ ഇല്ലാതാക്കും.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന് സംയുക്തം മികച്ച വേദന സംഹാരിയാണ്. അതുകൊണ്ട് തന്നെ പല്ല പുളിപ്പിനുള്ള മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി അരച്ച് പല്ലുകളിൽല പുരട്ടുന്നത്. ദിവസവും പത്ത് മിനിറ്റ് വായിൽ വെയ്‌ക്കുന്നത് പല്ല് പുളിപ്പ് ഇല്ലാതാക്കും.

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

Latest News

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies