ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നിൽ വേട്ടാവളിയൻ മസൂദ് ഭായ്; സൽമാൻ ഖാന് ചിരഞ്ജീവിയുടെ നന്ദിയും ഉമ്മയും- Chiranjeevi, Salman Khan, GodFather
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നിൽ വേട്ടാവളിയൻ മസൂദ് ഭായ്; സൽമാൻ ഖാന് ചിരഞ്ജീവിയുടെ നന്ദിയും ഉമ്മയും- Chiranjeevi, Salman Khan, GodFather

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 10:52 am IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ വലിയ വിജയത്തിലേയ്‌ക്ക് നീങ്ങുകയാണ്. ആചാര്യ എന്ന പരാജയ ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രമാണ് ​ഗോഡ്ഫാദർ. ആദ്യം ദിനം തന്നെ 38 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. തെലുങ്ക് മെ​ഗാസ്റ്റാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന് നന്ദി പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി. സൽമാൻ ഖാൻ ചെയ്ത വേട്ടാവളിയൻ മസൂദ് ഭായ് എന്ന കഥാപാത്രമാണ് ​ഗോഡ്ഫാദറിന്റെ അതിശയകരമായ വിജയത്തിന് പിന്നിലെ ശക്തിയെന്നാണ് ചിരഞ്ജീവി പറഞ്ഞത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ സൽമാൻ ഖാന് താരം നന്ദി രേഖപ്പെടുത്തിയത്.

‘എന്റെ പ്രിയപ്പെട്ട സല്ലു ഭായ്.. നിങ്ങൾക്ക് നന്ദി, ഒപ്പം അഭിനന്ദനങ്ങൾ. കാരണം, മസൂദ് ഭായ് ആണ് ഗോഡ് ഫാദറിന്റെ വിസ്മയകരമായ വിജയത്തിന് പിന്നിലെ ശക്തി. ഞാൻ താങ്കളെ വളരെയധികം സ്നേഹിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് വീഡിയോയിൽ സൽമാൻ ഖാന് ചിരഞ്ജീവി ചുംബനം നൽകുന്നതും കാണാം. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ​ഗോഡ്ഫാദർ. മോഹൻ രാജയാണ് ​ചിത്രത്തിന്റെ സംവിധായകൻ. ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജ് ചെയ്ത കഥാപാത്രമായാണ് സൽമാൻ ഖാൻ എത്തുന്നത്. മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയൻതാരയാണ്.

വീഡിയോ കാണാം,

ഗംഭീര മേക്കിം​ഗാണ് സിനിമയുടേതെന്നും ലൂസിഫറിന്റെ കഥയുമായി ​ഗോഡ്ഫാദറിന് മാറ്റമുണ്ടെന്നും തെലുങ്ക് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ മലയാളി പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന മേക്കിം​ഗ് ശൈലിയാണ് ​ഗോ‍ഡ്ഫാദറിന്റെ വിജയത്തിന് കാരണമായതെന്ന് നിരൂപകർ പറയുന്നു. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സത്യദേവ് കഞ്ചാറാണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എസ്.തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

Tags: salman khanchiranjeeviGodFather
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies