മയക്കുമരുന്നും ആയുധക്കടത്തും കള്ളപ്പണവും; രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കായി തമിഴ്പുലികൾ ഫണ്ട് ശേഖരിക്കുന്നത് നിയമം കാറ്റിൽ പറത്തി; എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്നും ആയുധക്കടത്തും കള്ളപ്പണവും; രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കായി തമിഴ്പുലികൾ ഫണ്ട് ശേഖരിക്കുന്നത് നിയമം കാറ്റിൽ പറത്തി; എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

LTTE involved in arms, drugs smuggling, says NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തമിഴ്പുലികൾ തിരിച്ച് വരവിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ. ദിവസങ്ങൾക്ക് മുൻപ് പിടിയിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

എൽടിടിഇ നേതാക്കളുടെ പേരുകളും, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനുള്ള ഫണ്ട് സൂക്ഷിക്കുന്ന രീതികളും ,സംഘടനയുടെ ഭാവി പദ്ധതികളും പ്രതികൾ വെളിപ്പെടുത്തിയിരുന്നു.ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷം ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും കടത്തുന്നതിൽ എൽടിടിഇ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളായ സുരേഷ് രാജ്, സൗന്ദർരാജൻ എന്നിവർ നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളായിരുന്നു. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും സംഘടനാ നേതാക്കളുടെ മേൽനോട്ടത്തിൽ എൽടിടിഇയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഇരുവരും രഹസ്യമായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ഈ വസ്തുതകൾ തെളിയിച്ചതായി എൻഐഎ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ മേയ് 19ന് തമിഴ്നാട്ടിൽനിന്ന് സഞ്ജയ് പ്രകാശ്, നവീൻ എന്നീ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. എൽടിടിഇക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് രണ്ട് നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 18 ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലായ രവിഹാൻസിയെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന്, അഞ്ച് എകെ 47 റൈഫിളുകൾ, 1000 9 എംഎം വെടിമരുന്ന് എന്നിവ പിടിച്ചെടുത്തിരുന്നു. ആറ് ശ്രീലങ്കൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

ഒക്ടോബർ ഒന്നിന് അറസ്റ്റിലായ തമിഴ്നാട് മണ്ണടി സ്വദേശി അഹമ്മദ് ഫാസ്ലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളുടെ എൽടിടിഇ ബന്ധത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചത്.മയക്കുമരുന്ന്, സ്വർണക്കടത്ത്, ഹവാല ഓപ്പറേഷൻ എന്നിവയിലൂടെ എൽടിടിഇയുടെ പ്രവർത്തനങ്ങൾക്കായി പ്രതികൾ വൻതുക സ്വരൂപിച്ചതായി കസ്റ്റഡി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി.

കപ്പലിന്റെ ഉടമ എൽ വൈ നിശാന്ത, മറ്റ് പ്രതികളായ രമേഷ് അരശരത്‌നം, അഞ്ജു, ദീപ രാജൻ രംഗൻ, ഹാജി സലിം എന്നിവർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ വെളിപ്പെടുത്തിയ രാജ്യത്തും വിദേശത്തുമുള്ള മറ്റ് പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് ഏജൻസി കോടതിയിൽ വ്യക്തമാക്കി.

 

Tags: NIAarmslttedrugs smuggling
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies