കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന പായ്ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളിലൂടെ; ശശി തരൂരിനെ പിന്തുണച്ച് ജോയ് മാത്യു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന പായ്‌ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളിലൂടെ; ശശി തരൂരിനെ പിന്തുണച്ച് ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:37 pm IST
FacebookTwitterWhatsAppTelegram

കൊച്ചി; കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തുകൊണ്ട് തരൂർ എന്ന പേരിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ജോയ് മാത്യു ശശി തരൂരിനുളള പിന്തുണ വ്യക്തമാക്കുന്നത്. ഞാനൊരു കോൺഗ്രസ്സുകാരനല്ല, ആയിരുന്നിട്ടുമില്ല എന്ന് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്.

കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന ഒരു പായ്‌ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ഇടക്കാലത്ത് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളോടെയാണ്. എന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ ശശി തരൂരിനെപ്പോലൊരു സ്ഥാനാർത്ഥിയെ പിന്തുണക്കാതിരിക്കുന്നതിലെ ഇവരുടെ അനൗചിത്യം മനസ്സിലാകുന്നില്ലെന്ന് ജോയ് മാത്യു കുറിച്ചു. എതിർ സ്ഥാനാർഥി മല്ലികാർജ്ജുൻ ഖാർഗേ മോശക്കാരനോ നേതൃപാടവം ഇല്ലാത്തയാളോ അല്ല. പക്ഷെ ഹൈക്കമാന്റ് എന്ന അവസാന വാക്കിൽ തീരുന്ന പാർട്ടി ജാനാധിപത്യത്തിന്റെ ബലിയാടായി ശശി തരൂർ മാറുന്നതോടെ കോൺഗ്രസ്സിന് ആധുനികനായ മികച്ച ഒരു നേതാവിനെയാണ് നഷ്ടമാവുകയെന്നും ജോയ് മാത്യു അഭിപ്രായപ്പെടുന്നു.

രാഹുൽ ഗാന്ധിയുടെ അക്ഷീണ പരിശ്രമങ്ങൾ കോൺഗ്രസ്സിനെ വീണ്ടും യൗവ്വന യുക്തമാക്കുന്ന തരത്തിലാണ്. ഒപ്പം ശശിതരൂരിനെപ്പോലെയുള്ള ഒരു സ്റ്റേറ്റ്‌സ്മാനെ നേതൃത്വത്തിൽ കൊണ്ടുവരുന്നതോടെ കോൺഗ്രസ്സിനെ നവീകരിക്കാനുള്ള ഒരു പ്രക്രിയയ്‌ക്കായിരിക്കും അത് ആരംഭം കുറിക്കുകയെന്ന് ജോയ് മാത്യു പറയുന്നു.

എഴുത്തിലും ചിന്തകളിലും പോപ്പുലാരിറ്റിയിലും ശശി തരൂരിനെ ഒരു നെഹ്റുവിയൻ പിന്തുടർച്ചയായി കാണാമെങ്കിൽ കൊട്ടാരത്തിലെ ഉപജാപകസംഘത്തുടർച്ചയായിട്ടാണ് കേരളത്തിലെ നേതാക്കൾ പിന്തുണക്കുന്ന ഖാർഗയെ കാണാനാവൂ. കേരളത്തിലെ ഗ്രൂപ്പ് കളിയുടെ ഉസ്താദുമാർക്ക് ശശി തരൂർ അസ്വീകാര്യനാകുന്നത് എന്തുകൊണ്ടായിരിക്കാം എന്ന് മനസ്സിലായിട്ടില്ല. ഈ കാലത്തിനും അതിനപ്പുറത്തേക്കും നോക്കുന്നതായിരിക്കണം പ്രസ്ഥാനങ്ങളുടെ കണ്ണുകളെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Tags: JOY MATHEWsashi tharoorശശി തരൂർ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies