മിസൈലുകളും ഡ്രോണുകളും കൈകാര്യം ചെയ്യാൻ വ്യോമസേനയ്ക്ക് ഇനി പ്രത്യേക കേഡർ; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം; ലക്ഷ്യമിടുന്നത് ചിലവ് ചുരുക്കലും മികച്ച പ്രഹരശേഷിയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിസൈലുകളും ഡ്രോണുകളും കൈകാര്യം ചെയ്യാൻ വ്യോമസേനയ്‌ക്ക് ഇനി പ്രത്യേക കേഡർ; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം; ലക്ഷ്യമിടുന്നത് ചിലവ് ചുരുക്കലും മികച്ച പ്രഹരശേഷിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 09:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മിസൈലുകളും ഡ്രോണുകളും കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം രൂപീകരിക്കാനൊരുങ്ങി വ്യോമസേന. നിരീക്ഷണ, യുദ്ധ ഡ്രോണുകൾ ഉൾപ്പെടെ ഈ വിഭാഗത്തിന് കീഴിലാകും. സേനയുടെ കാര്യക്ഷമത ഉയർത്താനും പ്രഹരശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. കൂടാതെ പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആയുധങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും പ്രയോജനപ്പെടുത്താനും ഇതിലൂടെ സാദ്ധ്യമാകുമെന്നാണ് വിലയിരുത്തൽ.

സ്വാതന്ത്ര്യത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് വ്യോമസേനയിൽ പുതിയ വിഭാഗം രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയിരുന്നു. 2023 അവസാനത്തോടെ പുതിയ വിഭാഗം രൂപീകരിക്കും. സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനായി വലിയ ചിലവാണ് വ്യോമസേനയ്‌ക്ക് ഉണ്ടാകാറുള്ളത്. പുതിയ വിഭാഗം നിലവിൽവരുന്നതോടെ ചിലവ് കുറയ്‌ക്കുക കൂടിയാണ് ലക്ഷ്യം. 3400 കോടി രൂപയോളം ഇത്തരത്തിൽ ലാഭിക്കാൻ സാധിക്കുമെന്ന് വ്യോമസേനാ മേധാവി വി.ആർ ചൗധരി പറഞ്ഞു.

വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച് എന്നാകും പുതിയ വിഭാഗം അറിയപ്പെടുക. മിസൈലുകൾ, മറ്റ് വ്യോമ നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോണുകൾ, ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ പുതിയ വിഭാഗമാകും കൈകാര്യം ചെയ്യുക. ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും പ്രയോഗിക്കാവുന്ന ആയുധങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് ഇത് വഴിയൊരുക്കുക. ആയുധങ്ങളുടെ മികച്ച പരിപാലനവും വിനിയോഗവും കാര്യക്ഷമത വർദ്ധിപ്പിക്കലുമൊക്കെ ഇതിലൂടെ സാധിക്കും.

വനിതാ-പുരുഷ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടാകും പുതിയ വിഭാഗം.
ലഫ്. ജനറലിന് തുല്യമായ എയർ മാർഷൽ റാങ്കിലുളള ഉദ്യോഗസ്ഥനാകും ഈ വിഭാഗത്തിന് നേതൃത്വം നൽകുക. ഇതിന് നാല് ഉപവിഭാഗങ്ങൾ ഉണ്ടാകും. ഫ്ളയിംഗ്, റിമോട്ട്, ഇന്റലിജൻസ്, സർഫേസ് എന്നിവയാകും നാല് ഉപവിഭാഗങ്ങൾ. നിലവിൽ മിസൈലുകൾ പ്രവർത്തിപ്പിക്കുന്നത് വ്യോമസേനയിലെ പൈലറ്റുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം ആയുധങ്ങൾ കൈകാര്യം ചെയ്യാൻ സ്‌പെഷലൈസ്ഡ് കേഡർ രൂപീകരിക്കാനുളള ആലോചനയിലെത്തിയത്.

പുതിയ വിഭാഗം നിലവിൽ വരുന്നതോടെ കൂടുതൽ ആധുനീക ആയുധങ്ങളും സേനയുടെ ഭാഗമാക്കാൻ കഴിയും.

Tags: air force
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies