'ലക്ഷകണക്കിന് ഹൃദയങ്ങളിൽ അപ്പു ജീവിക്കുന്നു'; പുനീത് രാജ്കുമാർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് പ്രധാനമന്ത്രി; 'ഗന്ധദ ഗുഡി' ട്രെയിലർ- Gandhada Gudi, Official Trailer, Puneeth Rajkumar, Narendra Modi
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ലക്ഷകണക്കിന് ഹൃദയങ്ങളിൽ അപ്പു ജീവിക്കുന്നു’; പുനീത് രാജ്കുമാർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് പ്രധാനമന്ത്രി; ‘ഗന്ധദ ഗുഡി’ ട്രെയിലർ- Gandhada Gudi, Official Trailer, Puneeth Rajkumar, Narendra Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

കന്നഡ ആരാധകരുടെ മാത്രമല്ല, സിനിമാ പ്രേമികളുടെ എല്ലാം ഇഷ്ട താരമായിരുന്നു പുനീത് രാജ്കുമാർ. ഹൃദയാഘാതത്തെ തുടർന്ന് സിനിമാ ലോകത്തോട് വിടപറഞ്ഞ പുനീത്, ആരാധകരുടെ നീറുന്ന ഓർമ്മയാണ്. ഇപ്പോൾ പുനീത് അവസാനമായി അഭിനയിച്ച സിനിമകളിലൊന്നായ ‘ ‘ഗന്ധദ ഗുഡി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർ‍ത്തകർ. ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് ആശംസ അറിയിച്ചതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. പുനീതിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ പങ്കുവെച്ച കുറിപ്പിന് മറുപടിയയാണ് ട്രെയിലർ പങ്കുവെച്ചു കൊണ്ട് പ്രധാനമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്.

‘നമസ്തേ പ്രധാനമന്ത്രി നരേന്ദ്രമോദി, അപ്പുവിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു പ്രോജക്റ്റായ ഗന്ധദ ഗുഡിയുടെ ട്രെയിലർ ഞങ്ങൾ റിലീസ് ചെയ്യുന്നു. ഇത് ഞങ്ങൾക്ക് വൈകാരിക ദിനമാണ്. താങ്കളോടൊപ്പമുള്ള നിമിഷം അപ്പു എക്കാലും വിലപിടിപ്പുള്ളതായി കരുതി, താങ്കളോട് എല്ലാം പങ്കിടാൻ അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു’ എന്നാണ് അശ്വിനി പുനീത് രാജ്കുമാർ ട്വിറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായാണ് ട്രെയിലർ പങ്കുവെച്ചു കൊണ്ട് നരേന്ദ്രമോദി ആശംസ അറിയിച്ചിരിക്കുന്നത്.

Appu lives in the hearts of millions around the world. He was brilliance personified, full of energy and blessed with unparalleled talent. #GandhadaGudi is a tribute to Mother Nature, Karnataka's natural beauty and environmental conservation. My best wishes for this endeavour. https://t.co/VTimdGmDAM

— Narendra Modi (@narendramodi) October 9, 2022

‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്. അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊർജ്ജസ്വലനുമായിരുന്നു. സമാനതകളില്ലാത്ത കഴിവുകളാൽ അനുഗ്രഹീതനായിരുന്നു. പ്രകൃതി മാതാവിനും കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകൾ’ എന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. അമോഘവർഷയാണ് ചിത്രത്തിന്റെ സംവിധായകൻ. പിആർകെ പ്രൊഡക്ഷന്റെ ബാനറിൽ അശ്വിനി പുനീത് രാജ്കുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 28-ന് ചിത്രം പുറത്തിറങ്ങും.

Tags: Narendra Modipuneeth rajkumarOFFICIAL TRAILERGandhada Gudi
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies