മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി ഉദ്ഘാടനത്തിനൊരുങ്ങി ഉജ്ജയിൻ; ആദ്യഘട്ടം പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും- Mahakal Lok, Narendra Modi ,Gujarat
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി ഉദ്ഘാടനത്തിനൊരുങ്ങി ഉജ്ജയിൻ; ആദ്യഘട്ടം പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും- Mahakal Lok, Narendra Modi ,Gujarat

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 05:45 pm IST
Facebook
Twitter
WhatsAppTelegram

ഭോപാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്ര ഇടനാഴിയായ മഹാകൽ ലോകിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴികളിലൊന്നാകും മഹാകൽ ലോക്. 856 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർത്ഥ്യമാകുക. 900 മീറ്ററിലധികമാണ് ഇടനാഴിയുടെ നീളം. പുരാതന മഹാകലേശ്വർ ക്ഷേത്രത്തിന് ചുറ്റുമുള്ള രുദ്രസാഗർ തടാകത്തിന്റെ അരികിലൂടെയാകും ഇടനാഴി.

നാളെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. വിവിധ സാംസ്‌കാരിക പ്രകടനങ്ങളുടെ അകമ്പടിയോടെയാകും പ്രധാനമന്ത്രിയെ വരവേൽക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി. നന്ദിദ്വാർ മുതൽ ക്ഷേത്രം വരെ ഘോഷയാത്ര നടത്തും.

നിരവധി പ്രത്യേകതകളോടെയാണ് ഇടനാഴി നിർമ്മിച്ചത്. രാജസ്ഥാനിലെ ബൻസി പഹാർപൂർ പ്രദേശത്തെ മണൽക്കല്ലുകൾ ഉപയോഗിച്ചാണ് ഇടനാഴി നിർമിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരുമാണ് നിർമ്മാണത്തിന് പിന്നിൽ. ശിവപുരാണത്തിൽ നിന്നുള്ള കഥകൾ ചിത്രീകരിക്കുന്ന 50-ലധികം ചുവർചിത്രങ്ങളും ഇടനാഴിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ത്രിശൂലത്തിന്റെ മാതൃകയിലുള്ള 108 തൂണുകളും ഉജ്ജയിനിന്റെ പൈതൃകം വ്യക്തമാക്കുന്ന തരത്തിലുള്ള ചുവർചിത്രങ്ങളും തൂണുകളിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിൽ പരാമർശിക്കുന്ന തരത്തിലുള്ള പൂന്തോട്ടവും ഇടനാഴിയിൽ ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി പുരാതന തടാകമായ രുദ്രസാഗർ തടാകത്തിന് സംഘാടകർ പുതുജീവൻ നൽകി. തടാകത്തിലേക്ക് മലിനജലം ഒഴുകിയെത്തിയിരുന്ന തുറന്ന മലിനജല ലൈനുകൾ മൂടി. അവ മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധിപ്പിച്ചു. കായലിനോട് ചേർന്ന് ഖരമാലിന്യങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനവും സ്ഥാപിച്ചു. മാലിന്യ സംസ്‌കരണത്തിൽ മാതൃകയാകാനൊരുങ്ങുകയാണ് ഉജ്ജയിൻ. മഹാകൽ ലോക് വികസന പദ്ധതിയുടെ ഭാഗമായി മിഡ്-വേ സോൺ, പാർക്ക്, കാറുകൾക്കും ബസുകൾക്കുമായി ബഹുനില പാർക്കിംഗ് സ്ഥലം, കടകൾ, സോളാർ ലൈറ്റിംഗ്, തീർഥാടകർക്കുള്ള സൗകര്യ കേന്ദ്രം, വാട്ടർ പൈപ്പ് ലൈൻ, മലിനജല ലൈൻ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഹിന്ദുക്കൾ ഭൂമിയിലെ ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് മഹാകാലേശ്വർ ക്ഷേത്രം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന സിംഹസ്ത് കുംഭത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. പത്രണ്ട് വർഷത്തിൽ ഒരിക്കലാണ് സിംഹസ്ത് കുഭം നടക്കുന്നത്. 2016-ലാണ് അവസാനമായി നടന്നത്.

Tags: Gujaratmahakal lok
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies