60 ദിവസത്തിനുള്ളിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ കാലുകുത്തും, യുഎസിനെ സുനാമി വിഴുങ്ങും; ഞെട്ടിക്കുന്ന പ്രവചനങ്ങൾ നടത്തി ടൈം ട്രാവലർ

Published by
Janam Web Desk

ഭൂമിയ്‌ക്കപ്പുറമുള്ള ലോകത്തെക്കുറിച്ചറിയാനുള്ള മനുഷ്യന്റെ കൗതുകം ഓരോ ദിവസവും കഴിയുമ്പോഴും വർദ്ധിക്കുകയാണ്.നമ്മുടെ ഗ്രഹത്തിൽ മാത്രമാണോ ജീവന്റെ തുടിപ്പുള്ളത്? അതോ അനേകായിരം പ്രകാശവർഷങ്ങൾ അകലെ മറ്റേതെങ്കിലും കോണിൽ ജീവനുണ്ടാവുമോ എന്നൊക്കെയാണ്‌ മനുഷ്യന് പ്രധാനമായും അറിയേണ്ടത്. അഥവാ ജീവനുണ്ടെങ്കിൽ തന്നെ അവയുടെ രൂപം മനുഷ്യനെ പോലെ ആയിരിക്കില്ലെന്നാണ് അനുമാനം. ഉരുണ്ട കണ്ണുകളും നീണ്ട തലയുമൊക്കെയുള്ള ഒരു രൂപം നാം ഭാവനയിൽ അത്തരം അന്യഗ്രഹജീവികൾക്ക് നൽകിയും കഴിഞ്ഞു. ഇവയെ കണ്ടെത്താനായി ബഹിരാകാശത്തേയ്‌ക്ക് സന്ദേശങ്ങൾ അയക്കാനും അന്യഗ്രഹ ജീവികളെ ആകർഷിക്കാനായി മനുഷ്യരുടെ നഗ്‌നചിത്രങ്ങൾ അയക്കാൻ വരെ മനുഷ്യൻ മടിച്ചില്ല.

എന്നാലിപ്പോൾ അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്‌ക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്.സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എനോ അലറിക് ആണ് വാർത്ത പുറത്ത് വിട്ടത്. 60 ദിവസത്തിന് ശേഷം കൃത്യമായി പറഞ്ഞാൽ ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഭൂമിയിൽ കാലു കുത്തും എന്നാണ് ഇയാളുടെ അവകാശവാദം. കുറ്റൻ ഉൽക്കാശിലയിലാണ് അന്യഗ്രഹജീവികൾ ഭൂമിയിലെത്തുകയത്രേ.

2671 ാം വർഷത്തിൽ നിന്ന് വന്ന ടൈംട്രാവലാണ് താനെന്നാണ ഇയാൾ പറയുന്നത്. അന്യഗ്രഹജീവികളെ കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ മറ്റ് നാല് പ്രവചനങ്ങൾ കൂടി ഇയാൾ നടത്തുന്നുണ്ട്. ഭൂമിയുടെ ഭാവി തന്നെ മാറ്റി മറിക്കുന്ന കാര്യങ്ങളാണ് പ്രവചനങ്ങളെന്നാണ് പറയുന്നത്.

ഡിസംബർ എട്ടിന് പടുകൂറ്റൻ ഉൽക്കാശില ഭൂമിയിൽ ഇടിച്ചിറങ്ങും അതിനുള്ളിൽ ഇരുമ്പിന്റേയോ ഉരുക്കിന്റേയോ പോലുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച സാധനങ്ങളുണ്ടാകും, അതോടൊപ്പം അന്യഗ്രഹജീവികളും ഭൂമിയിൽ കാല് കുത്തുമെന്നാണ് ഇയാൾ പറയുന്നത്. മറ്റൊന്ന് നവംബർ മുപ്പതിന് ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തെ കണ്ടെത്തുമെന്നാണ്. ജെയിംസ് വെബ് ടെലിസ്‌കോപ്പിലൂടെയാണ് ഇത് കണ്ടെത്തുകയെന്നാണ് പ്രവചനം.പുരാതന ശേഷിപ്പുകൾ നാല് കൗമാരക്കാർ കണ്ടെത്തുമെന്നും ഒരു ഉപകരണം കണ്ടെത്തി അതിലൂടെ മറ്റ് ക്ഷീരപഥത്തിലേക്ക് എത്താൻ നാധിക്കുമെന്നുമാണ് മൂന്നാമത്തെ പ്രവചനം.

അടുത്തവർഷം മെയ് മാസത്തിൽ പുരാതന കാലം മുതലുള്ള ഒരു ജീവി വർഗത്തെ മരിയാന ട്രെഞ്ചിൽ വെച്ച് കണ്ടെത്തുമെന്നാണ് നാലാമത്തെ പ്രവചനം. യുഎസിന്റെ പശ്ചിമതീരം സുനാമിയിൽ മുങ്ങുമെന്നാണ് അഞ്ചാമത്തെ പ്രവചനം. ഏകദേശം 750 അടി ഉയരമുള്ള  സുനാമിയാണ് യുഎസിന്റെ പടിഞ്ഞാറൻ ഭാഗത്തെ വിഴുങ്ങുകയത്രേ.യുവാവിന്റെ പ്രവചനങ്ങൾ വൈറലായെങ്കിലും ആരും ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നതാണ് വാസ്തവം. ആധികാരികത ഇല്ലാതെ മണ്ടത്തരങ്ങൾ പടച്ചുവിടുകയാണ് യുവാവെന്നാണ് പലരും പരിഹസിക്കുന്നത്.

Share
Leave a Comment