തല്ലുകേസല്ല, ലൈംഗിക പീഡനം!! എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ യുവതി; പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മൊഴി നൽകി; ഒത്തുതീർപ്പിന് പോലീസ് ശ്രമിച്ചെന്നും ആരോപണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തല്ലുകേസല്ല, ലൈംഗിക പീഡനം!! എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെ യുവതി; പലസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് മജിസ്‌ട്രേറ്റിന് മൊഴി നൽകി; ഒത്തുതീർപ്പിന് പോലീസ് ശ്രമിച്ചെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 10:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തല്ലുകേസിൽ നിന്ന് പീഡന വിവാദത്തിൽ അകപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂർ എംഎൽഎയായ എൽദോസ് പലതവണ പീഡിപ്പിച്ചുവെന്ന് അദ്ധ്യാപികയായ യുവതി മൊഴി നൽകി. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലാണ് യുവതിയുടെ ഗുരുതര ആരോപണങ്ങൾ. എംഎൽഎയ്‌ക്കെതിരായ പരാതിയിൽ പോലീസ് ഇന്നലെയായിരുന്നു യുവതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

തന്നെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് യുവതി പറയുന്നു. വാഹനത്തിനുള്ളിൽ വെച്ച് കയ്യേറ്റം ചെയ്തു. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു. ഇതുപ്രകാരം എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് വിവരം. ഇതിനായി വിശദമായ മൊഴി പരാതിക്കാരിയിൽ നിന്ന് ശേഖരിക്കും.

പോലീസിനെതിരെയും യുവതി ആരോപണങ്ങൾ ഉന്നയിച്ചു. ഒരാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണർക്കായിരുന്നു യുവതി പരാതി നൽകിയത്. കോവളം പോലീസ് കേസെടുക്കാൻ തയ്യാറായില്ല. എംഎൽഎയുമായി ആലോചിച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസെന്ന് യുവതി ആരോപിച്ചു. കോവളം എസ്എച്ച്ഒയുടെ സാന്നിധ്യത്തിലാണ് എംഎൽഎ പണം വാഗ്ദാനം ചെയ്തതെന്നും യുവതി പറഞ്ഞു.

അതേസമയം എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരുമെന്ന് എംഎൽഎയുടെ അടുത്ത അനുയായികൾ അറിയിച്ചു. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് നേരത്തെ എംഎൽഎ വ്യക്തമാക്കിയിരുന്നത്. എന്നാൽ പീഡന ആരോപണം പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല.

എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. തിരുവനന്തപുരത്തെ സ്‌കൂളിലെ അദ്ധ്യാപികയാണിവർ. യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ യുവതിയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. പിന്നാലെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോഴാണ് യുവതി പീഡന ആരോപണവുമായി രംഗത്തെത്തിയത്.

Tags: RapeEldhose Kunnappilly
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies