ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ഹൈകു കവിതകൾ; മൂന്ന് വരികളിൽ തീർക്കുന്ന വസന്തം-Haiku, poem
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Education

ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ഹൈകു കവിതകൾ; മൂന്ന് വരികളിൽ തീർക്കുന്ന വസന്തം-Haiku, poem

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2022, 08:33 pm IST
Facebook
Twitter
WhatsAppTelegram

എന്താണ് കവിത എന്ന് ചോദിച്ചാൽ പലർക്കും പല തരത്തിൽ വ്യാഖ്യാനങ്ങൾ ഉണ്ടാകും. ‘ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ ഒഴുക്കാണ്’ കവിത എന്നാണ് വില്യം വേർഡ്സ്‍വർത്ത് വിശേഷിപ്പിച്ചിട്ടുള്ളത്. അക്ഷരം കൊണ്ട് പറയാവുന്ന ലോകത്തെ ഏറ്റവും ലാവണ്യപരമായ അനുഭവത്തിനെ കവിത എന്ന് വിളിക്കാമെന്ന് ചിലർ പറയുന്നു. വിശ്വനാഥ കവിരാജന്റെ ‘വാക്യം രസാത്മകം കാവ്യം’ എന്നിങ്ങനെയുള്ള നിർവ്വചനങ്ങളും നാം വായിച്ചറിഞ്ഞിട്ടുണ്ട്. വികാരങ്ങളിൽ നിന്നും ഏകാന്തതാ ബോധത്തിൽ നിന്നും വിരസതയിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ നടത്തുന്ന ശ്രമത്തിൽ നിന്നാണ് കവിതയുണ്ടാകുന്നത് എന്നൊക്കെ നാം പറയുമെങ്കിലും കവിതയ്‌ക്ക് കൃത്യമായ ഒരു നിർവ്വചനം നൽകുക അസാധ്യം തന്നെ. പലർക്കും പല നിർവ്വചനങ്ങളാണ്. എന്നാൽ കവിത വായിക്കാനും ആസ്വദിക്കാനും നിർവ്വചനങ്ങൾ ഒന്നും അറിയേണ്ടതില്ല. കവിതകൾ ഇഷ്ടമാണെങ്കിൽ പോലും പലപ്പോഴും കവിതകൾ വായിക്കാൻ മടിക്കുന്നത് അവയുടെ ദൈർഘ്യം കൊണ്ടാണ്. എന്നാൽ ഹൈകു കവിതകൾക്ക് ആരാധകർ ഏറെയാണ്. അതിന്റെ പ്രധാന കാരണം ഹൈകു കവിതകൾ എല്ലാം കുറുങ്കവിതകൾ എന്നതുകൊണ്ട് തന്നെ.

എന്താണ് ഹൈകു കവിതകൾ? ജപ്പാന്റെ സംഭവനയാണ് ഹൈകു കവിതകൾ. മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ ഉപയോഗിച്ചെഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ ജാപ്പനീസ് കവികൾ അവലംബിച്ചു വന്നത്. അതായത്, മൂന്ന് വരികളിൽ തീർക്കുന്ന വസന്തമാണ് ഹൈകു കവിതകൾ. ആദ്യ വരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക. ഇവ പൊതുവേ രണ്ട് ആശയങ്ങളെ സംയോജിപ്പിക്കുന്നതും ഋതുക്കളെ സംബന്ധിക്കുന്നവയുമാവാറുണ്ട്.
പരമ്പരാഗതമായി, ഋതുക്കളെയും പ്രകൃതിയിലെ അപൂർവ്വ മനോഹര പ്രതിഭാസങ്ങളെയും പറ്റി തങ്ങൾക്കുണ്ടാകുന്ന വൈകാരികമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് ഹൈക്കു കവിതകൾ എഴുതിയിരുന്നത്. എന്നാൽ പിന്നീട് മറ്റ് പലവിഷയങ്ങളും ഹൈകു കവിതകളായി രൂപാന്തരപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ മുഖ്യധാരയിലേയ്‌ക്ക് കടന്നുവന്നു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ പ്രത്യക്ഷപ്പെട്ടു. മലയാളം വായനയിലേയ്‌ക്ക് ഹൈകു എന്ന കാവ്യവഴിയെ ആദ്യം പരിചയപ്പെടുത്തിയത് മലയാളത്തിന്റെ കാവ്യ ഇതിഹാസം ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നാണ് മനസ്സിലാകുന്നത്. ബാഷോയുടെ ‘കഴുത’ എന്ന കവിത ചങ്ങമ്പുഴ മലയാളത്തിലേയ്‌ക്ക് തർജ്ജമ ചെയ്തതോടെ മലയാളം ഹൈകുവിനെ പരിചയപ്പെട്ടു. എന്നാൽ മലയാളികളുടെ മനസ്സിനെ ഹൈകു കവിതകളിലൂടെ ആദ്യം കീഴ്പ്പെടുത്തിയത് കുഞ്ഞുണ്ണി മാഷാണ് എന്നു വേണം പറയാൻ.

‘പൊക്കമില്ലായ്മയാണ് എൻ പൊക്കം’,

‘വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും’

‘ഉണ്ടാൽ ഉണ്ടപോലിരിക്കണം
ഉണ്ട പോലിരിക്കരുത്.’ – എന്നിങ്ങനെയുള്ള കുഞ്ഞുണ്ണി മാഷിന്റെ കവിതകളുടെ അർത്ഥം എത്രയോ വിശാലമാണ്.

ഹൈകു കവികൾ എഴുതാൻ എളുപ്പമാണെന്ന് തോന്നാം. മൂന്ന് വരികൾ മതിയല്ലോ, എഴുതിയേക്കാം എന്ന് വിചാരിച്ചാൽ അതത്ര നിസ്സാരമല്ല. ഒരു നോവൽ എഴുതാൻ ഇതിലും എളുപ്പമാണ്. വലിയ ലോകത്തെ ചെറിയ വരികളിൽ ഒതുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹൈകു കവിത ചെറുതാണെങ്കിൽ പോലും ഒറ്റ വായനയിൽ പലപ്പോഴും വായനക്കാരന് അതിന്റെ അർത്ഥം വ്യക്തമാകണമെന്നില്ല. വിരലിലെണ്ണാവുന്ന ആ വരികൾ നമ്മളെ നിരന്തരം ചിന്തിപ്പിക്കും, ചിന്തകളുടെ മഹാസാ​ഗരത്തിലേയ്‌ക്ക് നയിക്കും. ഒരു പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കാൻ കഴിയുന്നവയാണ് ഹൈകു കവിതകൾ.

 

 

 

 

 

Tags: poemHaiku
Share
Tweet
SendShare

More News from this section

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies