തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവന് 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37320 രൂപയായി. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് 960 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇന്നത്തെ വിപണിവില 4665 രൂപയായി. ഇന്നലെ 70 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപയും കുറഞ്ഞ്, വിപണി വില 3860 രൂപയായി.
സംസ്ഥാനത്ത് വെളളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് വെളളിയുടെ വിലിയിൽ മാറ്റമില്ലാതെ തുടരുകയാണ്.
Comments