പോഷകങ്ങളുടെ കലവറയാണ് മുതിര. പയർ വർഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പേര് മുതിരയ്‌ക്ക് കിട്ടുന്നത്. മുതിരയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം.
* മുതിരയിൽ കൊഴുപ്പിന്റെ അംശം തീരെയില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും കഴിക്കാം. മാത്രമല്ല ഇതിലെ പ്രോട്ടീൻ, അയൺ, കാൽസ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്സും ധാരാളമുണ്ട്.
* ദഹിക്കാനായി കുറച്ചധികം സമയെമെടുക്കും എന്നതിനാൽ വിശപ്പ് അറിയാൻ കുറച്ചധികം സമയമെടുക്കും. ഇതുകൊണ്ട് തന്നെ അമിതവണ്ണമുള്ളവർക്ക് പറ്റിയ ഭക്ഷണമാണിത്.
* കൊളസ്ട്രോളിനെ ചെറുക്കുന്നു.
* തണുപ്പുള്ള സമയങ്ങളിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ സഹായിക്കും. എന്നാൽ ചൂടുകാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
* ധാരാളം ആന്റി ഓക്സിഡന്റ്സ് ഉള്ളതിനാൽ പ്രായത്തെ ചെറുക്കാൻ മുതിരക്ക് കഴിയും.
* ധാരാളം നാര് അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പരിഹരിക്കാനും നല്ലതാണ്.
* മുതിരയിട്ട് തിളപ്പിച്ച വെള്ളം പനി നിയന്ത്രിക്കാൻ സഹായിക്കും.
* എന്നാൽ ഗർഭിണികളും ടിബി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്.















