ഭഗവൽ സിംഗിനും ലൈലയ്ക്കും കാൽ കോടിയോളം കടം; 18 ലക്ഷത്തോളം എടുത്തത് രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവൽ സിംഗിനും ലൈലയ്‌ക്കും കാൽ കോടിയോളം കടം; 18 ലക്ഷത്തോളം എടുത്തത് രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇരട്ട ആഭിചാര കൊലക്കേസിൽ രണ്ടാം പ്രതി ഭഗവൽ സിംഗിനും മൂന്നാം പ്രതി ലൈലയ്‌ക്കും വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും പേരിലായി ഏകദേശം 25 ലക്ഷം രൂപയുടെ അടുത്ത് കടമുണ്ടായിരുന്നു. വിവിധ സഹകരണ ബാങ്കുകളിൽ നിന്നും വ്യക്തികളിൽ നിന്നുമായി കാൽകോടിയോളം രൂപയുടെ കടമുണ്ട്.

ഇലന്തൂർ സഹകരണ ബാങ്കിൽ നിന്ന് 8,50,000 മറ്റൊരു ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപയോളവും ദമ്പതികൾ വായ്പയെടുത്തിരുന്നു. ലൈലയുടെ പേരിലുള്ള വസ്തുവും ഇവരുടെ അവിവാഹിതനായ ഒരു സഹോദരന്റെ പേരിലുള്ള ഭൂമിയും ഈടുവെച്ചായിരുന്നു ബാങ്കിൽ നിന്ന് വായ്പയെടുത്തത്.

ചില വ്യക്തികളിൽ നിന്നായി അഞ്ച് ലക്ഷത്തിലധികം രൂപയും ഇവർ കൈപ്പറ്റിയിട്ടുണ്ട്. ആകെ 25 ലക്ഷത്തിനടത്ത് വരുന്ന ഈ ബാധ്യതകൾ എളുപ്പത്തിൽ മറികടക്കുന്നതിനായി ആഭിചാര ക്രിയകൾ നടത്തിയാൽ മതിയെന്ന ഷാഫിയുടെ വാക്കുകൾ ദമ്പതികൾ വിശ്വസിച്ചു. തുടർന്ന് അപരിഷ്‌കൃതമായ ആഭിചാര കൊലയടക്കമുള്ള പ്രവൃത്തികളിലേക്ക് ഇവർ മുതിരുകയായിരുന്നു.

അതേസമയം പ്രതി ഭഗവൽ സിംഗിനെ വലയിലാക്കാനായി ഷാഫി ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ പോലീസ് വീണ്ടെടുത്തു. ഏകദേശം 100 പേജുകളോളം വരുന്ന മൂന്ന് വർഷത്തെ സംഭാഷണം പോലീസിന് ലഭിച്ചിട്ടുണ്ട്. ഭഗവൽ സിംഗുമായി ഷാഫി 2019 മുതൽ നടത്തിയ സംഭാഷണമാണ് വീണ്ടെടുത്തത്. ഇതിനിടെ മാംസം കഴിച്ചുവെന്ന് പറയാൻ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികൾ ആരോപിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് പ്രതികൾ ഇക്കാര്യം പറഞ്ഞത്.

 

 

Tags: human sacrifice
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies