സ്ട്രീറ്റ് ഫുഡിനെപ്പറ്റി ചന്തിക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. സ്ട്രീറ്റ് ഫുഡുകളുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുൽ ആൾക്കാരുടെ ഇഷ്ട ഭക്ഷണം പാനി പൂരിയാണ്. വളരെ സ്വാദിഷ്ടമായ ഈ ലഘുഭക്ഷണം രാജ്യത്തുടനീളം ലഭ്യമാണ്. നമ്മൾ പാനി പൂരി കഴിക്കാൻ ഇഷ്ടപ്പെടുന്നതുപോലെ മൃഗങ്ങളും ഈ ലഘുഭക്ഷണത്തിന്റെ സ്വാദ് സ്വാദ് അറിയാൻ ആഗ്രഹിക്കുന്നുണ്ടോ! ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. അസമിലെ തേസ്പൂർ ജില്ലയിൽ നിന്ന് പാനിപൂരി തിന്നുന്ന ആനയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഹൃദയം കീഴടക്കുന്നത്.
വീഡിയോയിൽ പാനി പൂരി വിൽപനക്കാരന്റെ അരികിൽ ആന നിൽക്കുന്നത് കാണാം. വഴിയോരക്കച്ചവടക്കാരൻ സന്തോഷത്തോടെ പാനി പൂരി ഓരോന്നും തയ്യാറാക്കി ആനയുടെ തുമ്പികൈയിൽ വെച്ച് നൽകുന്നു. ആന ഓരോന്നും ആസ്വദിച്ചു തന്നെ കഴിക്കുകയാണ്. ഈ രംഗം സന്തോഷത്തോടെ കണ്ടു നിൽക്കുന്ന ജനങ്ങളെയും വീഡിയോയിൽ ദൃശ്യമാകും. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്. മനോഹരമായി കാഴ്ച എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
Everyone loves #PaniPuri 😅 pic.twitter.com/Ygz3V60CgH
— Dipanshu Kabra (@ipskabra) October 12, 2022
ഉത്തരേന്ത്യയിൽ സുലഭവും സ്വീകാര്യവുമായ ആയ ഭക്ഷണവിഭവമാണ് പാനി പൂരി. ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പുളിയുള്ള വെള്ളം നിറച്ച് തരുന്ന ഭക്ഷണമാണ് ഇത്. ഇപ്പോൾ കേരളത്തിലും പാനി പൂരി സുലഭമാണ്. ഗോൽഗപ്പ എന്നും പാനി പൂരി അറിയപ്പെടാറുണ്ട്. പലയിടങ്ങളിലും ഇവയ്ക്ക് പല പേരുകളാണ്. ഉരുളക്കിഴങ്ങ് വേവിച്ചതും കഷ്ണങ്ങളാക്കിയ സവോളയും പുളിവെള്ളവുമൊക്കെ രുചി നൽകുന്ന പാനിപൂരിയ്ക്ക് ആരാധകർ ഏറെയാണ്.
Comments