മുംബൈ: ഒക്ടോബർ 16ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബൗളർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തി. നേരത്തേ, പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രക്ക് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇതോടെയാണ് സ്റ്റാൻഡ് ബൈ പട്ടികയിൽ ഉണ്ടായിരുന്ന ഷമിക്ക് ടീമിലേക്ക് ക്ഷണം ലഭിച്ചത്.
പേസ് ബൗളർമാരായ മുഹമ്മദ് സിറാജും ശാർദൂൽ ഠാക്കൂറും ബാക്കപ്പ് ബൗളർമാരായി ടീമിനൊപ്പം ചേരാൻ ഓസ്ട്രേലിയയിലേക്ക് പോകും. ഒക്ടോബർ 23ന് പാകിസ്താനുമായാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.
നിലവിൽ ഷമി ഓസ്ട്രേലിയയിലാണ്. സന്നാഹ മത്സരങ്ങൾക്കായി അദ്ദേഹം ബ്രിസ്ബേനിൽ വെച്ച് ഉടൻ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്ടൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി
Comments