കൊച്ചി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായ ലൈറ്റുകൾ, ഗ്രാഫിക്സ് എന്നിവയുപയോഗിച്ച വാഹനങ്ങൾക്ക് ഫിറ്റ്നെസ് നൽകരുത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ ,ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ഏകീകൃത കളർ കോഡ് അടക്കം നിയമങ്ങൾ പാലിക്കാത്ത ടൂറിസ്റ്റ് ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർദേശം.
വടക്കഞ്ചേരി ബസ് അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂൾ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി വ്യക്തമാക്കി.
Comments