ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദുക്കൾക്ക് സാമ്പത്തിക ബഹിഷ്കരണം ഏർപ്പെടുത്താനുള്ള ആഹ്വാനവുമായി മതതീവ്രവാദികൾ. ബറേലിയിലെ ബൈറാംനഗറിലാണ് സംഭവം. പ്രദേശത്തെ ക്ഷേത്രത്തിന്റെ നിർമ്മാണം മതതീവ്രവാദികൾ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുക്കൾക്ക് സാമ്പത്തിക ബഹിഷ്കരണം ഏർപ്പെടുത്താൻ ആഹ്വാനം ചെയ്ത് ഇവർ രംഗത്ത് എത്തിയിരിക്കുന്നത്.
ഗ്രാമമുഖ്യൻ ഷംസുൽ ആണ് ഹിന്ദുക്കളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസിനെ ഇയാൾ വെല്ലുവിളിക്കുന്നതായും വീഡിയോയിൽ കാണാം. ഈ കല്ലുകൾ എത്രയും വേഗം എടുത്ത് മാറ്റിയില്ലെങ്കിൽ തങ്ങൾ സംഘടിച്ച് എത്തുമെന്ന് ഷംസുൽ പറഞ്ഞു. എല്ലാവരും ഹിന്ദുക്കളുമായി സഹകരിക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുക്കളുടെ കടകളിൽ കയറുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യരുത്. കുട്ടികളെ മാതാപിതാക്കൾ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും ഷംസുൽ ആഹ്വാനം ചെയ്യുന്നു. ഇതിന് അനുകൂല മറുപടികൾ ജനക്കൂട്ടത്തിൽ നിന്നും ഉയരുന്നതായും വീഡിയോയിൽ കാണാം.
മുസ്ലീം ഭൂരിപക്ഷ മേഖലയാണ് ബൈറാംനഗർ. ഇവിടെ ഹിന്ദുക്കൾ ചേർന്ന് ക്ഷേത്രം നിർമ്മിച്ചുവരികയായിരുന്നു. എന്നാൽ ഇത് മതമൗലികവാദികൾ തടഞ്ഞു. ക്ഷേത്രത്തിന്റെ മതിലും അക്രമികൾ അടിച്ചു തകർത്തിരുന്നു.
Comments