കുന്നപ്പിള്ളിയുടെ കുറുമ്പും, കോൺ​ഗ്രസിന്റെ കുറവും; ഇങ്ക്വിലാബ് വിളിച്ച് സ്വീകരിക്കാൻ മടിക്കാത്ത ഇടതും- Eldhose Kunnappilly, Congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുന്നപ്പിള്ളിയുടെ കുറുമ്പും, കോൺ​ഗ്രസിന്റെ കുറവും; ഇങ്ക്വിലാബ് വിളിച്ച് സ്വീകരിക്കാൻ മടിക്കാത്ത ഇടതും- Eldhose Kunnappilly, Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 12:17 pm IST
FacebookTwitterWhatsAppTelegram

പീഡനങ്ങൾക്ക് പഞ്ഞമില്ലാത്ത കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും പുതിയ പീഡന വാർത്തയാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കേന്ദ്രീകരിച്ച് ഉയർന്നു വരുന്നത്. എംഎൽഎ പീഡിപ്പിച്ചു എന്ന പരാതിയുടെ ആധികാരികതയും പെൺകുട്ടിയുടെ പൂർവകാല ചരിത്രവുമൊക്കെ നിരത്തി പ്രതിരോധിക്കാൻ കോൺ​ഗ്രസ് ഒരു വശത്ത് ശ്രമം നടത്തുമ്പോൾ, പെൺകുട്ടിക്ക് എന്ത് വില കൊടുത്തും നീതി വാങ്ങി കൊടുത്തേ അടങ്ങൂ എന്ന കപട വാശിയുമായി മറുവശത്ത് പീഡന തീവ്രത അളക്കുന്ന യന്ത്രത്തിന്റെ ഉപജ്ഞാതാക്കളും അരങ്ങ് കൊഴുപ്പിക്കുന്നു.

പത്തനംതിട്ട ഇലന്തൂരിലെ നരബലി-നരഭോജനം കേരളീയ മനസ്സാക്ഷിയിൽ തീ കോരിയിട്ട ദിവസം തന്നെയാണ് എംഎൽഎയുടെ പീഡന വാർത്തയും പുറത്ത് വന്നത്. അതിനാൽ തന്നെ ടൈമിംഗിന്റെ ഒരു ആനുകൂല്യം മാദ്ധ്യമങ്ങളിൽ കുറച്ച് മണിക്കൂറുകൾ എങ്കിലും എംഎൽഎയ്‌ക്ക് കിട്ടി. ഏതായാലും, ലേശം വൈകി ആണെങ്കിലും കുന്നപ്പിള്ളിയുടെ പീഡനം ആരോപണം ഇപ്പോൾ ചർച്ച വിഷയമാണ്. കോൺ​ഗ്രസിലെ വഴിപിഴച്ച സന്തതിയെ ചില്ലറയൊന്നുമല്ല മലയാളികൾ എയറിൽ കയറ്റിയിരിക്കുന്നത്.

പീഡന പരാതി കൈയിൽ നിന്നും പിടി വിട്ട് പോവുകയും, കേസ് ഒതുക്കാൻ വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വരികയും, ഒതുക്കത്തിൽ ഒത്തു കിട്ടിയ പൊന്മുട്ടയിടുന്ന താറാവായി എംഎൽഎയെ മുതലാക്കി കേസ് ഒതുക്കാൻ ശ്രമിച്ച പോലീസുകാരുടെ വിവരങ്ങൾ കൂടി വെളിച്ചത്താവുകയും ചെയ്തതോടെ, അർദ്ധരാത്രിയിൽ സൂര്യൻ ഉദിച്ച അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ്. ഭാരതത്തെ ഒരുമിപ്പിക്കാൻ രാഹുൽ ​ഗാന്ധി ആജീവനാന്ത ഭാവി പ്രധാനമന്ത്രി ചുരം കയറിയിറങ്ങുമ്പോൾ, നനഞ്ഞ കോൺ​ഗ്രസിന് ഏറെ കുറേ വിത്തിടാൻ കഴിയുന്ന ഏക രാഷ്‌ട്രീയ ഭൂമികയായ കേരളത്തിൽ അന്തകവിത്ത് പാകി നാടു വിട്ടിരിക്കുകയാണ് കുന്നപ്പിള്ളി. സിപിഎമ്മിന്റെ ഭാ​ഗത്തും നിന്നും സംഭവത്തിൽ ഒരു പ്രതിഷേധവും ഉയരുന്നില്ല.

എംഎൽഎ ഗണേശ് യുഡിഎഫിൽ ആയിരുന്നപ്പോൾ സഖാക്കൾക്ക് സദാചാര വിരുദ്ധൻ ആയിരുന്നു. മറുകണ്ടം ചാടിയപ്പോൾ അദ്ദേഹം വികസന നായകനാണ്. ശശിമാരും കോട്ടമുറിക്കലും ഉമ്മ സമര വിപ്ലവ നക്ഷത്രങ്ങളും ഇടത് സാഹിത്യ ബുദ്ധിജീവികളും തൊട്ട് ലോക്കൽ- ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ വരെ പാർട്ടി ഓഫീസിലും പര്യമ്പറത്തും തത്പര കക്ഷികളെ നവോത്ഥാന യജ്ഞങ്ങളിൽ പങ്കാളികൾ ആക്കാൻ മത്സരിക്കുന്നത് കൊണ്ടാവാം, എൽദോസിനും സിപിഎമ്മിന്റെ ഭാ​ഗത്തും നിന്നും ഇളവ് ലഭിക്കുന്നുണ്ട്. ഗണേശും ജോസ് കെ മാണിയും മൂലധന സൂക്തങ്ങളിൽ ആകൃഷ്ടരായി വിപ്ലവ പാത സ്വീകരിച്ച മാതൃകയിൽ എൽദോസ് കുന്നപ്പിള്ളി വന്നാലോ എന്നു കരുതിയാവും സിപിഎമ്മിന്റെ മൃദുസമീപനം.

Tags: Congressrape caseEldhose Kunnappilly
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies