പിറ്റ് ബുളും റോട്ട് വീലറും ഉൾപ്പെടെ ആക്രമണകാരികളായ മൂന്ന് ഇനം നായകൾക്ക് നിരോധനം; വളർത്തു മൃഗങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിറ്റ് ബുളും റോട്ട് വീലറും ഉൾപ്പെടെ ആക്രമണകാരികളായ മൂന്ന് ഇനം നായകൾക്ക് നിരോധനം; വളർത്തു മൃഗങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 08:53 am IST
FacebookTwitterWhatsAppTelegram

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർ പിറ്റ് ബുൾ, റോട്ട് വീലർ, ഡോഗോ അർജന്റീനോ ബ്രീഡുകളിൽ പെട്ട നായകളെ വളർത്തു മൃഗങ്ങളായി വളർത്തുന്നതിന് നിരോധനം. വളർത്തു നായ്‌ക്കളുടെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. വളർത്തുമൃഗങ്ങളുടെ ഉടമകൾക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വീട്ടിൽ നായ്‌ക്കളെ വളർത്തുന്നവർ നിർബന്ധമായും അതിനുള്ള ലൈസൻസ് നേടിയിരിക്കണം. നവംബർ ഒന്ന് മുതൽ ലൈസൻസ് നൽകിത്തുടങ്ങും. ഒരു കുടുംബത്തിനും ഒന്നിലധികം നായ്‌ക്കളെ വളർത്താനുള്ള അവകാശം ഉണ്ടായിരിക്കില്ല. പൊതുസ്ഥലങ്ങളിൽ ഇവയെ ഇറക്കുമ്പോൾ വായ മൂടുന്ന പ്രത്യേക തരം മാസ്‌ക് ധരിപ്പിച്ചിട്ടുണ്ടാകണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

കഴിഞ്ഞ മാസത്തിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് വളർത്തുനായകളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പിറ്റ് ബുൾ, റോട്ട് വീലർ, ഡോഗോ അർജന്റീനോ എന്നീ മൂന്ന് ബ്രീഡുകളിൽ പെട്ട നായകളെയാണ് പൂർണമായും നിരോധിച്ചതെന്ന് ജിഎംസി കൗൺസിലർ സഞ്ജയ് സിംഗ് പറഞ്ഞു. ഈ നായകളെ വളർത്താൻ ലൈസൻസ് അനുവദിക്കില്ല. നിലവിൽ ഈ നായ്‌ക്കളെ വളർത്തുന്നവർ രണ്ട് മാസത്തിനുള്ളിൽ അവയുടെ വന്ധ്യംകരണം നടത്തിയിരിക്കണം. ഉടമകൾ ഇതിന്റെ സത്യവാങ്മൂലം നൽകണം. ഉടമകൾക്ക് അവയുടെ വളർത്തുനായകളെ ഇഷ്ടമായിരിക്കും, എന്നാൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ടെന്നും മേയർ ആശാ ശർമ്മ പറഞ്ഞു.

പത്തിലേറെ കുട്ടികൾക്ക് ഏതാനും ദിവസങ്ങൾക്കിടെ നായകളുടെ കടിയേറ്റുവെന്നാണ് വിവരം. സാഞ്ജയ് നഗർ കോളനിയിലെ കുഷ് ത്യാഗി എന്ന കുട്ടിക്ക് നേരെ പിറ്റ് ബുൾ ആക്രമണം ഉണ്ടായി. ഈ കുട്ടിയുടെ മുഖത്ത് 150 സ്റ്റിച്ച് ഇടേണ്ടി വന്നു. നാല് ദിവസത്തിന് ശേഷം മറ്റൊരു കുട്ടിയേയും ഇതേ ഇനത്തിൽ പെട്ട നായ ആക്രമിച്ചുവെന്നും മേയർ ചൂണ്ടിക്കാട്ടി. ബോർഡ് മീറ്റിംഗിലാണ് നായകളുടെ നിയന്ത്രണങ്ങളും നിരോധനവും സംബന്ധിച്ച നിയമങ്ങൾ പാസാക്കിയത്. നിരോധിത ഇനത്തിൽ പെട്ട നായകളെ വളർത്തുന്ന ഉടമകൾക്ക് നോട്ടീസ് നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Tags: Rottweilerpit bull
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies