അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ; സംസ്ഥാന ചരിത്രത്തിലെ നിർണായക സംഭവമെന്ന് മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ; സംസ്ഥാന ചരിത്രത്തിലെ നിർണായക സംഭവമെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 08:21 pm IST
FacebookTwitterWhatsAppTelegram

ഷില്ലോങ്: അതിഥികളെ സ്വീകരിക്കാനൊരുങ്ങി മേഘാലയയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ വിവാന്ത മേഘാലയ ഷില്ലോങ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. താമസിയാതെ അതിഥികൾക്കായി ഹോട്ടൽ തുറക്കും. മേഘാലയയുടെ ചരിത്രത്തിലെ നിർണായകമായ സംഭവമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മേഘാലയ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (MTDC) ഉടമസ്ഥതയിലുള്ളതാണ് ഏകദേശം 8,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഹോട്ടൽ. 101 മുറികളും സ്‌പെഷ്യാലിറ്റി റസ്റ്റോറന്റ്, കോഫി ഷോപ്പുകൾ, ബാർ, റീട്ടെയിൽ ഷോപ്പുകൾ, വിരുന്നുഹാൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ട്. ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) നു 33 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്.

1986 ൽ ഹോട്ടലിന്റെ പണികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് പൂർത്തീകരിച്ചത്. ഈ സർക്കാരിന്റെ ശക്തമായ ഇടപെടൽ കാരണമാണ് ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാന്താ മേഘാലയ ഷില്ലോങ്ങും ഷില്ലോങ്ങിൽ തന്നെ വരാനിരിക്കുന്ന ഹോട്ടൽ കോർട്ട്യാർഡ് ബൈ മാരിയറ്റ് എന്നിവയും സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് വലിയ ഉത്തേജനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന നിലവാരമുള്ള മുറികളുടെ അഭാവം സംസ്ഥാനം അഭിമുഖീകരിക്കുന്നുണ്ട്. ഷില്ലോങ്ങിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സാന്നിധ്യം ഉയർന്ന ക്ലാസിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനും ദേശീയ, അന്തർദേശീയ സംഗീത-കായിക പരിപാടികളും മറ്റ് സെമിനാറുകളും കോൺഫറൻസുകളും സംഘടിപ്പിക്കാനും വഴിയൊരുക്കും. ഷില്ലോങ്ങിലെ വിവാന്ത മേഘാലയ സംസ്ഥാനത്ത് ആഡംബര ടൂറിസത്തിന്റെ ഒരു യുഗത്തിന് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ നിരവധി നടപടികൾ എടുത്തിട്ടുണ്ട്. വെസ്റ്റ് ഗാരോ ഹിൽസിലെ സകലഡുമ, വെസ്റ്റ് ജയന്തിയാ ഹിൽസിലെ ഷ്‌നോങ്പ്ഡെംഗ്, കിഴക്കൻ ഖാസി ഹിൽസിലെ സോഹ്റ, റിഭോയിയിലെ മൗലിൻഡെപ്, നോങ്മാഹിർ, വെസ്റ്റ് ഖാസി ഹിൽസിലെ നോങ്ഖ്നം, വെസ്റ്റ് ഖാസി ഹിൽസിലെ നോങ്ഖ്നം, പടിഞ്ഞാറൻ ജെയിന്റ്ലാസ്‌കിൻ, തദ്ലാസ്‌കിൻ എന്നിവിടങ്ങളിൽ വലിയ റിസോർട്ടുകളുടെയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം ഇതിൽ ഉൾപ്പെടുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: MEGHALAYAfive-star hotelCONRAD SANGMA
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies