ഇലന്തൂർ ഇരട്ട കൊലപാതകം; ആഭിചാരങ്ങളും മന്ത്രവാദവും തടയാൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി; നാളെ പരി​ഗണിക്കും- Elanthoor murder
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂർ ഇരട്ട കൊലപാതകം; ആഭിചാരങ്ങളും മന്ത്രവാദവും തടയാൻ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി; നാളെ പരി​ഗണിക്കും- Elanthoor murder

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 09:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട കൊലപാതകത്തിന് പിന്നാലെ ആഭിചാരങ്ങളും മന്ത്രവാദവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്. രാജ്യം മുഴുവൻ ബാധകമായ നിയമം കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൊണ്ടുവരണമെന്നാണ് ഹർജി. കേരളത്തിൽ നടന്ന തിരോധാനങ്ങൾ പ്രത്യേക സംഘത്തെ വച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് നാളെ ഹർജി പരിഗണിക്കും.

അതേസമയം, ഇലന്തൂർ കൊലപാതക കേസ് പ്രതി മുഹമ്മദ് ഷാഫിയുമായി കൊച്ചിയിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധന നടത്തിയ ശേഷാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയത്. കൊല്ലപ്പെട്ട പത്മത്തിന്റെ ആഭരണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പണയം വെച്ച 39 ഗ്രാമിന്റെ ആഭരണം കസ്റ്റഡിയിലെടുക്കുകയും ഇതിന്റെ രേഖകൾ കണ്ടെടുക്കുകയും ചെയ്തു. പണമിടപാട് സംബന്ധിച്ച് ചില രേഖകൾ ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.

കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളിൽ ചില ആന്തരികാവയവങ്ങൾ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അവയവങ്ങൾ മുറിച്ചു മാറ്റിയ ശേഷം ഇവ കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികളുടെ മൊഴി. നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിം​ഗന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധന നടത്തിയത്.

Tags: High CourtELANTHOOR MURDER
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies