ഇലന്തൂർ ഇരട്ട ആഭിചാര കൊല; പ്രതികളെ ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും-elanthur human sacrifice
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പ്രതികളെ ഇന്ന് കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും-elanthur human sacrifice

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 07:00 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലപാതകക്കേസിൽ ഇന്ന് പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിലും, നടത്തിയിരുന്ന ഹോട്ടലിലും, പത്മത്തെ ഇലന്തൂരിലെത്തിക്കാൻ കാറിൽ കയറ്റിയ സ്ഥലത്തുമായിരിക്കും പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തുക. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിൽ ഇന്നലെ മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു.

സെപ്തംബർ 26 ന് രാവിലെ പത്ത് മണിക്കായിരുന്നു ഷാഫി പത്മത്തെ കാറിൽ കയറ്റി കൊണ്ടുപോയത്.ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.പത്മവുമായി മുഹമ്മദ് ഷാഫി കൂടിക്കാഴ്‌ച്ച നടത്തിയ സ്ഥലങ്ങളിലും ഷാഫിയെ തെളിവെടുപ്പിനെത്തിക്കും. ഷേണായിസ് റോഡിൽ ഷാഫി നടത്തിയ ഹോട്ടലിലും, ഇയാൾ നിരവധി സ്ത്രീകളെയെത്തിച്ചിരുന്ന സമീപത്തെ കേന്ദ്രത്തിലും തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കൊച്ചിയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ആവശ്യമെങ്കിൽ വീണ്ടും ഇലന്തൂരിലേക്കും കൊണ്ടു പോകും. കൊലപ്പെടുത്താനായി പത്മയെ കൊണ്ടുപോയത് വ്യക്തമാവുന്ന നിരവധി സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.

കൊലപാതകത്തിന് ശേഷം പത്മത്തിന്റെ ശരീരത്തിൽ നിന്ന് ഊരിയെടുത്ത സ്വർണം പണയപ്പെടുത്തിയ ഗാന്ധി നഗറിലെ പണമിടപാട് സ്ഥാപനത്തിൽ മുഹമ്മദ് ഷാഫിയെ ഇന്നലെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നടത്തിയ തെളിവെടുപ്പിൽ ഷാഫി പണയം വച്ച അഞ്ച് പവൻ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. സ്വർണം പണയം വച്ച് ഒരു ലക്ഷത്തി പതിനായിരം രൂപയും ഇയാൾ വാങ്ങിയിരുന്നു. ഇതോടൊപ്പം കേസിൽ ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായുള്ള വൈദ്യ പരിശോധനയും ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്നിരുന്നു.

ഡി എൻ എ പരിശോധനയ്‌ക്കായി പ്രതികളുടെ ശരീര സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.ക്രൂര പീഡനങ്ങൾക്ക് ശേഷമാണ് റോസ് ലിയെയും പത്മത്തെയും കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ആഭിചാര കൊലക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെ ഈ മാസം 24 വരെയാണ് പോലീസ് കസ്റ്റഡിയിൽ ലഭിച്ചത്. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ വിശദമായ ചോദ്യം ചെയ്യലും, തെളിവെടുപ്പും പൂർത്തിയാക്കേണ്ടതുണ്ട്.

Tags: human sacrificeelanthoor
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies