2744 കിലോ ഭാരമുളള സൺഫിഷ് തീരത്തടിഞ്ഞു. പോർച്ചുഗലിലെ ഫൈസൽ ദ്വീപിലുള്ള ഹോർത്ത തുറമുഖത്താണ് വമ്പൻ മത്സ്യം ചത്തടിഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും വലിയ മത്സ്യമാണിത് എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ എന്താണ് മത്സ്യത്തിന്റെ മരണകാരണം എന്ന് കണ്ടെത്താനായിട്ടില്ല.
3.59 മീറ്റർ നീളമുണ്ട് ഇതിന്. തലഭാഗം സാധാരണ മത്സ്യത്തിന്റേത് പോലെയും ശരീരം തിരണ്ടിയുടേത് പോലെയുമായിരിക്കും. സാധാരണ നടുക്കടലിൽ മാത്രമാണ് കാണപ്പെടുന്നത്. തെക്കൻ ഓസ്‌ട്രേലിയൻ തീരത്ത് 3 ഇനം സൺഫിഷുകളാണ് ഉള്ളത്. ഇതിൽ മോലോ മോലോ എന്ന് വിളിക്കുന്ന സൺഫിഷാണ് തീരത്തടിഞ്ഞത്.
ലോകത്തിലെ ഏറ്റവുമധികം ഭാരമുള്ളതും എല്ലുകൾ ഉള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ് സൺഫിഷ്. എന്നാലിത് മനുഷ്യരെ ഉപദ്രവിക്കാറില്ല. സൺഫിഷുകളുടെ പല്ലുകൾ ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന ചുണ്ടു കൊണ്ട് മൂടിയിരിക്കുന്നതാണ്. അതിനാൽ ഇവ ഒന്നിനെയുംകടിക്കാറില്ല . ജെല്ലിഫിഷുകളെയും സൂ പ്ലാങ്ക്ത്തണുകളെയും മറ്റും വായ്‌ക്കുള്ളിൽ വച്ചു ചവയ്‌ക്കാൻ മാത്രമാണ് ഈ പല്ലുകൾ സഹായിക്കുക.














