നാടെങ്ങും ദീപാവലിയ്ക്കൊരുങ്ങി. ഒപ്പം ഗൂഗിളും. ഉപയോക്താക്കൾക്കായി ‘ദീപാവലി സർപ്രൈസ്’ ആണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. സർപ്രൈസ് സ്വന്തമാക്കണമെങ്കിൽ നേരെ ഗൂഗിൾ സെർച്ചിൽ പോയി ദീപാവലി എന്ന് സെർച്ച് ചെയ്താൽ മതി. ഉടൻ തന്നെ ദീപവും ചിരാതും സ്ക്രീനിൽ തെളിയും. ദീപാവലിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കയാണ് പുത്തൻ ഫീച്ചറുമായി ഗൂഗിൾ എത്തിയിരിക്കുന്നത്.
ചിരാതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിരവധി ദിയകൾ പൊങ്ങി വരും. തുടർന്ന് സ്ക്രീൻ ഇരുണ്ടതാകും. കഴ്സർ ചലിപ്പിക്കുന്നതോടെ അവ പ്രകാശിപ്പിക്കാൻ അവസരം നൽകുന്നു. അങ്ങനെ കഴ്സർ ചലിപ്പിച്ച് സ്കീനിലാകെ പ്രകാശം പരത്തുകയും ചെയ്യാം. സ്ക്രീനിലെ എല്ലാ ആനിമേറ്റഡ് വിളക്കുകളും കത്തിച്ചുകഴിഞ്ഞാൽ, സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് കത്തുന്ന വിളക്കുകൾ കൊണ്ട് നിർമ്മിച്ച ഒരു നക്ഷത്രക്കൂട്ടം പോലെ അവർ സ്വയം ക്രമീകരിക്കും. 2020 ദീപാവലി സമയത്ത് ഏതാണ്ട് സമാനമായ ഫീച്ചർ ഗൂഗിൾ പുറത്തിറക്കിയിരുന്നു.
ദീപാവലി 2022′ തിരയുമ്പോഴും ഇതേ മനോഹരമായ ആനിമേഷൻ ദൃശ്യമാകുന്നു. ആൻഡ്രോയിഡിലും ആപ്പിളിലും ഗൂഗിൾ മൊബൈൽ ആപ്പിൽ ‘ദീവാലി’ അല്ലെങ്കിൽ ‘ദീവാലി 2022’ എന്നീ കീവേഡുകൾ തിരയുമ്പോൾ ഉപയോക്താക്കൾക്ക് സമാനമായ ഫലങ്ങൾ ലഭിക്കും. ഏതെങ്കിലും ടാമ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിന്റെ മൊബൈൽ സ്ക്രീൻ പ്രകാശത്താൽ നിറയും.ഉപയോക്താവിന്റെ കൈവിരലുകളുടെ ചലനത്തെ പിന്തുടർന്നാകും വിളക്ക് ചലിക്കുക. ഇത് മൊബൈലിലും ലാപ്ടോപ്പിലും ഒരുപോലെ മനോഹരമായ കാഴ്ചയാണ്.
Comments