ജയലളിതയുടെ മരണവിവരം പുറംലോകമറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ്; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; മരണത്തിൽ ദുരൂഹത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയലളിതയുടെ മരണവിവരം പുറംലോകമറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ്; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; മരണത്തിൽ ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത. എഐഎഡിഎംകെ നേതാവായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എഐഎഡിഎംകെ ഇടക്കാല അദ്ധ്യക്ഷയായിരുന്ന ശശികലയ്‌ക്കും മറ്റ് മൂന്ന് നേതാക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കമ്മീഷൻ ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. .

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അന്വേഷണ റിപ്പോർട്ട് തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. വൈകാതെ തന്നെ റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് വിവരം.

ശശികല കൂടാതെ ജയലളിതയുടെ പേഴ്‌സണൽ ഡോക്ടർ കെ.എസ് ശിവകുമാർ, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, അക്കാലത്തെ ആരോഗ്യമന്ത്രിയായിരുന്ന സി. വിജയഭാസ്‌കർ എന്നിവർക്കെതിരായാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജയലളിതയുടെ ആരോഗ്യനില വഷളായ ഘട്ടത്തിൽ ഇവർ സ്വീകരിച്ച തെറ്റായ തീരുമാനങ്ങളും നടപടികളുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

ജയലളിതയുടെ മരണം അന്വേഷിക്കാൻ, വിരമിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ 2017-ലായിരുന്നു നിയോഗിച്ചത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുടെ മരണം സംഭവിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഏറെ നിർണായകമായ കണ്ടെത്തലുകളോടെയാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവമായിരുന്നു ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. തുടർന്ന് അറുമുഖസ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ ഡിസംബർ അഞ്ചിന് മരണം സംഭവിച്ചതായി പറയപ്പെടുന്ന ദിവസം വരെ നടന്ന കാര്യങ്ങളും ആശുപത്രിയിലേക്ക് എത്തിക്കാനിടയായ സംഭവങ്ങളും അതിന് മുമ്പുണ്ടായിരുന്ന ആരോഗ്യനിലയുടെ വിശദാംശങ്ങളുമെല്ലാം അന്വേഷണ കമ്മീഷൻ തേടിയിരുന്നു. കമ്മീഷന് മുമ്പിൽ ഏകദേശം 160ഓളം സാക്ഷികളെ വിസ്തരിച്ചു. ഒടുവിൽ തമിഴിൽ എഴുതിയ 608 പേജുകളുടെ റിപ്പോർട്ടും ഇതേകാര്യങ്ങൾ ഇംഗീഷിലേക്ക് വിവർത്തനം ചെയ്ത് 500 പേജുള്ള റിപ്പോർട്ടും കമ്മീഷൻ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

മരണം സംഭവിച്ചതായി അപ്പോളോ ആശുപത്രി അധികൃതർ പറയുന്ന ഡിസംബർ 5ന് തലേദിവസം തന്നെ അവർ മരിച്ചിരുന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. വിദേശത്തുള്ള ആരോഗ്യവിദഗ്ധർ ജലയളിതയ്‌ക്ക് ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ നിർദേശിച്ചിരുന്നുവെന്നും ഇത് നടപ്പാക്കാൻ തയ്യാറായില്ലെന്നും കമ്മീഷൻ ആരോപിക്കുന്നുണ്ട്. മരണസമയത്ത് ജയലളിതയ്‌ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന ഗുരുതരമായ ആരോപണമാണ് കമ്മീഷൻ പ്രധാനമായും ഉന്നയിക്കുന്നത്.

Tags: sasikalaJayalalitha
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies