ട്വന്റി 20 ലോകകപ്പിൽ യുഎഇക്ക് വേണ്ടി ചരിത്രത്തിലെ ആദ്യ ഹാട്രിക നേടി ഇന്ത്യൻ വംശജനായ കാർത്തിക് മെയ്യപ്പൻ; അന്താരാഷ്ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറിയും യുഎഇക്ക് വേണ്ടി; അറിയാം വിശേഷങ്ങൾ- Indian origin players for UAE creates records
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്വന്റി 20 ലോകകപ്പിൽ യുഎഇക്ക് വേണ്ടി ചരിത്രത്തിലെ ആദ്യ ഹാട്രിക നേടി ഇന്ത്യൻ വംശജനായ കാർത്തിക് മെയ്യപ്പൻ; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ച്വറിയും യുഎഇക്ക് വേണ്ടി; അറിയാം വിശേഷങ്ങൾ- Indian origin players for UAE creates records

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 09:44 pm IST
Facebook
Twitter
WhatsAppTelegram

ഗീലോംഗ്: ട്വന്റി 20 ലോകകപ്പിൽ യുഎഇക്ക് വേണ്ടി ചരിത്രത്തിലെ ആദ്യ ഹാട്രിക നേടിയ ഇന്ത്യൻ വംശജൻ കാർത്തിക് മെയ്യപ്പന് അഭിനന്ദന പ്രവാഹം. ചൊവ്വാഴ്ച സൈമണ്ട്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മെയ്യപ്പന്റെ ഹാട്രിക്. തമിഴ്നാട്ടിലാണ് മെയ്യപ്പൻ ജനിച്ചത്.

ഗ്രൂപ്പ് ‘എ‘യിലെ മത്സരത്തിന്റെ പതിനഞ്ചാം ഓവറിലായിരുന്നു മെയ്യപ്പന്റെ ഹാട്രിക്. ഓവറിൽ മെയ്യപ്പൻ എറിഞ്ഞ നാലാം പന്ത് ലങ്കൻ ബാറ്റർ ഭാനുക രജപക്സ ഡീപ് എക്സ്ട്രാ കവറിന് മുകളിലൂടെ ഉയർത്തി അടിച്ചു. പന്ത് യുഎഇ ഫീൽഡർ കൈപ്പിടിയിൽ ഒതുക്കി. അടുത്ത പന്ത് ഗൂഗ്ലി ആയിരുന്നു. ശ്രീലങ്കൻ ബാറ്റർ അസലാങ്കയെ തീർത്തും കബളിപ്പിച്ച ആ പന്ത് ഔട്ട്സൈഡ് എഡ്ജ് ആവുകയും വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തുകയും ചെയ്തു. അടുത്ത പന്ത്, ഫോർവേർഡ് ഡിഫൻസിന് ശ്രമിച്ച ശ്രീലങ്കൻ ക്യാപ്ടൻ ദാസുൻ ശനകയുടെ പ്രതിരോധം ഭേദിച്ച് വിക്കറ്റ് തെറിപ്പിച്ചതോടെ, ഹാട്രിക് പൂർത്തിയാക്കിയ മെയ്യപ്പൻ ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. മെയ്യപ്പൻ ഹാട്രിക് നേടിയെങ്കിലും, മത്സരത്തിൽ യുഎഇ ശ്രീലങ്കയോട് തോറ്റു.

കാർത്തിക് മെയ്യപ്പന്റെ ഹാട്രികിന് സമാനമായിരുന്നു യുഎഇക്ക് വേണ്ടി മലയാളി താരം റിസ്വാൻ നേടിയ സെഞ്ച്വറി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഒരു മലയാളിയുടെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 2021 ജനുവരി 8ന്, അയർലൻഡിനെതിരായ ഏകദിന മത്സരത്തിൽ, അബുദാബിയിൽ വെച്ചായിരുന്നു കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാൻ യുഎഇക്ക് വേണ്ടി സെഞ്ച്വറി നേടിയത്. ഫസ്റ്റ് ഡൗണായി ഇറങ്ങിയ റിസ്വാൻ 136 പന്തുകളിൽ ഒൻപത് ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 109 റൺസാണ് എന്ന് നേടിയത്. റിസ്വാന്റെ സെഞ്ച്വറിയുടെ മികവിൽ യുഎഇ അന്ന് അയർലൻഡിനെ പരാജയപ്പെടുത്തിയിരുന്നു. അതേ സി പി റിസ്വാനാണ് നിലവിൽ ട്വന്റി 20 ലോകകപ്പിൽ യു എ ഇയെ നയിക്കുന്നത്.

Tags: Sri LankaICC T20 WC 2022tamil naduKannurUAE
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies