ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഘസ്‌വ-ഇ-ഹിന്ദ് കേസ്; ബിഹാറിലെ മൂന്ന് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഘസ്‌വ-ഇ-ഹിന്ദ് കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ മൂന്നിടങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ബിഹാറിലെ പട്‌ന ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഫുൽവാരിഷരീഫ് മേഖലയിലെ മുനീർ കോളനി സ്വദേശിയായ മാർഗൂബ് അഹമ്മദ് ഡാനിഷ് എന്ന താഹിർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പട്‌നയിലെ വിവിധയിടങ്ങളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.

അറസ്റ്റിലായ താഹിർ സോഷ്യൽമീഡിയ വഴി യുവാക്കളെ തെറ്റായ മാർഗത്തിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പായ ഘസ്‌വ-ഇ-ഹിന്ദ് വഴി നിരവധി വിദേശ ഗ്രൂപ്പുകളുമായി താഹിർ ബന്ധം പുലർത്തിയിരുന്നു. കശ്മീരിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങളെയും ഭീകരാക്രമണങ്ങളെയും പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ഘസ്‌വ-ഇ-ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പിലേക്ക് പുതിയതായി ഉൾപ്പെടുത്തിയ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്ന വിധമുള്ള സന്ദേശങ്ങളും ലേഖനങ്ങളും ഇതിലുണ്ടായിരുന്നു.

കൂടാതെ ഘസ്‌വ-ഇ-ഹിന്ദ് ബി.ഡി എന്ന പേരിൽ മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും താഹിർ തയ്യാറാക്കിയിരുന്നു. അക്രമത്തിലൂടെ ഇന്ത്യയെ എങ്ങനെ കീഴടക്കാമെന്നതിനെക്കുറിച്ചാണ്  ഈ ഗ്രൂപ്പിലുണ്ടായിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ജൂലൈ 14-നായിരുന്നു സംഭവത്തിൽ ഫുൽവാരിഷരീഫ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂലൈ 22ന് കേസ് എൻഐഎ ഏറ്റെടുക്കുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ താഹിറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിരവധി രേഖകളും പോലീസ് കണ്ടെത്തിയിരുന്നു.

Tags: Biharpatnania raidGhazwa-e-Hind
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies