വിഫലമായി തരൂരിന്റെ ഒറ്റയാൾ പോരാട്ടം; അദ്ധ്യക്ഷൻ ഖാർഗെ തന്നെ; മാറ്റങ്ങൾക്ക് വഴിയൊരുക്കാതെ കോൺഗ്രസ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഫലമായി തരൂരിന്റെ ഒറ്റയാൾ പോരാട്ടം; അദ്ധ്യക്ഷൻ ഖാർഗെ തന്നെ; മാറ്റങ്ങൾക്ക് വഴിയൊരുക്കാതെ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 02:47 pm IST
FacebookTwitterWhatsAppTelegram

വാശിയേറിയ പോരാട്ടത്തിന്റെ ഫലം ഒടുവിൽ പുറത്തുവന്നപ്പോൾ അപ്രതീക്ഷിതമായി ഒന്നും തന്നെ അവിടെ സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിന്റെയും ദേശീയ തലത്തിലെ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിറഞ്ഞ പിന്തുണയോടെ പേരിനൊരു മത്സരത്തിന് ഒരുങ്ങിയ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അമരത്ത് സ്ഥാനം ഉറപ്പിച്ചു തന്നെയായിരുന്നു ഒരോ ചുവടുവെപ്പും നടത്തിയത്.

എണ്ണായിരത്തോളം വോട്ടുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കാൻ പോകുന്ന ഖാർഗെയ്‌ക്ക് മുന്നിൽ, ആയിരത്തോളം വോട്ടുകൾ നേടിയ ശശി തരൂർ കടുകുമണിക്ക് പോലും വെല്ലുവിളിയായില്ലെങ്കിലും മാറ്റത്തിന് വഴിയൊരുക്കാത്ത കോൺഗ്രസിന്റെ നയം ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുന്നതാണ്. കോൺഗ്രസ് ഭാവിയിൽ നേരിട്ടേക്കാവുന്ന ഓരോ വിജയപരാജയങ്ങൾക്ക് മുന്നിലും ഈ തിരഞ്ഞെടുപ്പ് പ്രതിധ്വനിക്കപ്പെടും. മാറ്റം അനിവാര്യമായിരുന്ന കോൺഗ്രസ് നേതൃത്വത്തിന് അത് ലഭിക്കാതെ പോകുന്നിടത്തോളം കാലം ദേശീയ പാർട്ടിയുടെ ഭാവി ശോഭനമാകുകയില്ലെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ.

ഓരോ കോൺഗ്രസ് പ്രവർത്തകർക്കും അവഗണിക്കാൻ കഴിയാത്ത സാന്നിധ്യമായി തിരഞ്ഞെടുപ്പിൽ നിറഞ്ഞുനിന്ന ശശി തരൂരിന് 1072 വോട്ടുകളായിരുന്നു ലഭിച്ചത്. 1998ൽ ശരത് പവാറിനും 2000ൽ ജിതേന്ദ്ര പ്രസാദിനും ലഭിച്ചതിനേക്കാൾ വോട്ട് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്. 7,897 വോട്ടുകളായിരുന്നു സകല പിന്തുണയോടെയും മത്സരിച്ച ഖാർഗെയ്‌ക്ക് ലഭിച്ചത്. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. രണ്ട് പതിറ്റാണ്ടിന് ശേഷം കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അദ്ധ്യക്ഷനുണ്ടായെന്ന് അവകാശവാദം ഉന്നയിക്കാൻ കഴിയുമെങ്കിലും ഇതേ ഗാന്ധി കുടുംബത്തിന്റെ ചൊൽപ്പടികൾക്ക് മുന്നിൽ നിൽക്കുന്ന അദ്ധ്യക്ഷനാകുമോ ഖാർഗെയെന്ന് വരാൻ പോകുന്ന പാർട്ടി നയങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്.

രാജ്യം കണ്ട ഏറ്റവും വലിയ പാർട്ടി, പതനത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. അവിടെ നിന്നും കോൺഗ്രസിന്റെ പുനരുജ്ജീവനം സാധ്യമാക്കാൻ വ്യത്യസ്തതകൾ ഒന്നുമില്ലാത്ത പഴയ നേതാവിന് കഴിയുമോയെന്ന് കാത്തിരുന്നു കാണാം..

Tags: Congressshashi tharoorCongress president
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies