ലണ്ടൻ : ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹ ദിനത്തിലെ കേക്ക് കഷ്ണം ലേലം ചെയ്യുന്നു. നൈജലിൽ സൂക്ഷിച്ചിരിക്കുന്ന 41 വർഷം പഴക്കമുള്ള കേക്കാണ് ലേലം ചെയ്യുന്നത്. യുകെയിലെ ഡോർ ആൻഡ് റീസ് ഓക്ഷൻസാണ് കേക്ക് ലേലം ചെയ്യുക.
കണക്കുകൾ അനുസരിച്ച് ഈ കേക്ക് കഷ്ണത്തിന് 1,27,000 രൂപയോളം വില വരും . എന്നാൽ കൂടുതൽ വിലയ്ക്ക് കേക്ക് വിൽക്കാൻ സാധിക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ. കേക്ക് ഇന്നും അതിന്റെ യഥാർത്ഥ ബോക്സിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
1981 ജൂലൈ 29 നായിരുന്നു ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹം .മൂവായിരത്തിലധികം അതിഥികളാണ് വിവാഹത്തിൽ പങ്കാളികളായത്. മൊത്തം 23 കേക്കുകളാണ് വിവാഹത്തിനായി നിർമ്മിച്ചത്. ഇതിൽ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് അഞ്ച് നിലകളായി നിർമ്മിച്ച കേക്കിന്റെ ഒരു കഷ്ണമാണ് ഇതെന്നാണ് വിലയിരുത്തൽ. ഈ കേക്കിന് അഞ്ച് അടിയോളം നീളം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇരുവരുടെയും വിവാഹം ദശലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷനിലൂടെ കണ്ടത്. നൂറ്റാണ്ടിന്റെ കല്യാണം എന്നാണ് ഈ വിവാഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യ ജീവിതം അധികം നാൾ മുന്നോട്ട് പോയിരുന്നില്ല. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് കേക്ക് കഷ്ണം ലേലം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ ഡിമാന്റ് ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Comments