വാഹനാപകടം; പോലീസ് എത്തി ടോർച്ച് തെളിച്ച് നോക്കിയപ്പോൾ കണ്ടത് അറ്റുപോയ കാൽവിരൽ; ആംബുലൻസിന് പിന്നാലെ വിരലുമായി പാഞ്ഞ് ഹൈവേ പോലീസ്; ഒടുവിൽ ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർത്തു; മണ്ണുത്തി ഹൈവേ പോലീസിന് അഭിനന്ദന പ്രവാഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹനാപകടം; പോലീസ് എത്തി ടോർച്ച് തെളിച്ച് നോക്കിയപ്പോൾ കണ്ടത് അറ്റുപോയ കാൽവിരൽ; ആംബുലൻസിന് പിന്നാലെ വിരലുമായി പാഞ്ഞ് ഹൈവേ പോലീസ്; ഒടുവിൽ ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർത്തു; മണ്ണുത്തി ഹൈവേ പോലീസിന് അഭിനന്ദന പ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

മണ്ണുത്തി: കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി- നടത്തറ ദേശീയപാതയിൽ തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ ആളുടെ അറ്റുപോയ കാൽവിരൽ സാഹസീകമായി ആശുപത്രിയിലെത്തിച്ച് പോലീസ്. മണ്ണുത്തി ഹൈവേ പോലീസാണ് സമയോചിതമായി പ്രവർത്തിച്ച് സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ കൈയ്യടി നേടിയത്.

ദേശീയപാതയിൽ വാഹനാപകടം നടന്ന വിവരം മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് ആരോ ടെലഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഹൈവേ പോലീസിന്റെ ആംബുലൻസ് അവിടേക്ക് എത്തി അപകടത്തിനിരയായ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഹൈവേ പോലീസ് പട്രോളിങ്ങ് വാഹനവും അപകടസ്ഥലത്ത്് എത്തി.

സമയം രാത്രി 8 മണി ആയിരുന്നു. മണ്ണുത്തി- നടത്തറ ദേശീയ പാതയോട് ചേർന്ന് സർവ്വീസ് റോഡിനു സമീപം ചായക്കട നടത്തുന്ന ശ്രീകൃഷ്ണനഗർ കല്ലുവേലി വീട്ടിൽ രാജനാണ് അപകടത്തിൽ പരിക്കേറ്റത്. അതുവഴി പോയ ടോറസ് ലോറി, രാജന്റെ കാൽപാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകട സ്ഥലത്തെത്തിയ ഹൈവേ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ. മധുവും സംഘവും ടോർച്ച് തെളിച്ച് സ്ഥലം പരിശോധിച്ചു. അപ്പോഴാണ് ചോരപുരണ്ട ഒരു ചെരിപ്പ് കിടക്കുന്നത് കണ്ടത്. ചെരിപ്പിൽ ഒരു കാൽ വിരൽ അറ്റുകിടക്കുന്നതും ശ്രദ്ധയിൽപെട്ടു.

ഇതോടെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ട് ഏത് ആശുപത്രിയിലേക്കാണ് രോഗിയെ മാറ്റിയതെന്ന് അന്വേഷിച്ചു. ഉടൻ ആശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ട് അപകടത്തിൽപെട്ടയാളുടെ കാൽ വിരൽ ലഭിച്ച കാര്യം അറിയിച്ചു. കാൽ വിരൽ, ഐസ് ക്യൂബ് നിറച്ച ഒരു പോളിത്തീൻ ബാഗിൽ ഇട്ട് എത്രയും പെട്ടെന്ന്, ആശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. അൽപ്പം അകലെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും ഐസ് ക്യൂബുകളും, പോളിത്തീൻ കവറും സംഘടിപ്പിച്ച പോലീസ് സംഘം ആശുപത്രിയിലേക്ക് പാഞ്ഞു.

തുടർന്ന് അറ്റുപോയ വിരൽ ഡോക്ടർമാർ രാജന്റെ കാലിൽ തുന്നിച്ചേർത്തു. മണ്ണുത്തി ഹൈവേ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.കെ. മധു, സിവിൽ പോലീസ് ഓഫീസർമാരായ വി.സി.രജീഷ്, കെ.പി ജിന്റോ, പി. സജിത്ത്, വി. രാഹുൽ, പി.ആർ ഗോകുൽ എന്നിവരായിരുന്നു പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Tags: ദേശീയപാത
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies