സിവിക് ചന്ദ്രന് തിരിച്ചടി; മുൻകൂർ ജാമ്യം റദ്ദാക്കി ഹൈക്കോടതി; ഉത്തരവ് ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ; പോലീസ് അറസ്റ്റ് നടപടികളിലേക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിവിക് ചന്ദ്രന് തിരിച്ചടി; മുൻകൂർ ജാമ്യം റദ്ദാക്കി ഹൈക്കോടതി; ഉത്തരവ് ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ; പോലീസ് അറസ്റ്റ് നടപടികളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 11:01 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസിൽ സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയും സർക്കാരും നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്. ഇതോടെ വടകര പോലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം റദ്ദായി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

നേരത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസായിരുന്നു സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി. യുവതിയുടെ വസ്ത്രധാരണം സംബന്ധിച്ച് കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി വിവാദപരമായ പരാമർശം നടത്തുകയും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതിവിധിയെ ചോദ്യം ചെയ്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

സിവിക് ചന്ദ്രനെതിരെ രണ്ട് പീഡന പരാതികളാണ് നിലനിൽക്കുന്നത്. ഇതിൽ ഒരു കേസിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം നിലനിൽക്കുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു. പ്രതിയുടെ പ്രായം കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ ദളിത് യുവതിക്കെതിരായ പീഡനക്കേസിൽ നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയാണ് ചെയ്തത്. ഇതോടെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസിന് നീങ്ങാൻ കഴിയുമെന്നാണ് വിവരം.

Tags: Civic Chandranസിവിക് ചന്ദ്രൻ
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies