ലക്നൗ: ഷാമിലിൽ ദേശീയ പതാകയെ അപമാനിച്ച ദമ്പതികൾ അറസ്റ്റിൽ. നള ഗ്രാമവാസികളായ സത്യേന്ദ്ര സിംഗ് ഭാര്യ കവിത ദേവി എന്നിവരാണ് അറസ്റ്റിലായത്. വീടിന്റെ വെന്റിലേറ്റർ ദേശീയ പതാക കൊണ്ട് മൂടിയാണ് ഇവർ അപമാനിച്ചത്.
സംഭവത്തിൽ കന്ദ്ല പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വെന്റിലേറ്റർ ദേശീയ പതാക കൊണ്ട് മൂടിയിരിക്കുന്നതിന്റെ ചിത്രങ്ങൾ പ്രദേശവാസികളിൽ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു പോലീസ് നടപടി. സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം തെറ്റ് പറ്റിപ്പോയതാണെന്ന് ദമ്പതികൾ പ്രതികരിച്ചു. വെന്റിലേറ്റർ വഴി വീടിനകത്തേക്ക് ശക്തമായ തണുപ്പ് എത്താറുണ്ട്. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ദേശീയ പതാക ഉപയോഗിച്ച് വെന്റിലേറ്റർ മറച്ചത്. ദേശീയ പതാകയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദമ്പതികൾ വ്യക്തമാക്കി.
Comments