കൊച്ചി : എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടേത് എന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യുവ നടി പരാതി നൽകിയത്.
നടിയുടെ ചിത്രം വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടം പോലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്ന അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരിവട്ടം പോലീസ് വ്യക്തമാക്കി.















