തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം; അതിർത്തി കടന്നുള്ള തീവ്രവാദം തടയാൻ, അതിർത്തി കടന്നുള്ള സഹകരണം വേണം: അമിത്ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം; അതിർത്തി കടന്നുള്ള തീവ്രവാദം തടയാൻ, അതിർത്തി കടന്നുള്ള സഹകരണം വേണം: അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: തീവ്രവാദമാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 90-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യങ്ങളുടെ ഏകോപിതവും സുസ്ഥിരവുമായ പ്രവർത്തനത്തിനായി ഇന്റർപോൾ മുഖേന തീവ്രവാദ-മയക്കുമരുന്ന് വിരുദ്ധ തത്സമയ വിവര കൈമാറ്റ സംവിധാനങ്ങൾ സ്ഥാപിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനൽ സംഘങ്ങൾ ഒരു കൂട്ടുകെട്ടിലാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ആഗോള പോലീസും രഹസ്യാന്വേഷണ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ‘ഭീകരതയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നല്ല ഭീകരത ചീത്ത ഭീകരത, ചെറിയ ഭീകരത, വലിയ ഭീകരത എന്നിങ്ങനെ വേർതിരിക്കേണ്ട. ഭീകരവാദം എല്ലാം ഒന്നാണ്’ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിലവിലെ കുറ്റകൃത്യങ്ങൾക്ക് അതിരുകളില്ല. അതിർത്തി കടന്നുള്ള തീവ്രവാദം തടയുന്നതിൽ അതിർത്തി കടന്നുള്ള സഹകരണം വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തരം വെല്ലുവിളികളെയും നേരിടാൻ പോലിസ് സേനയെ പ്രാപ്തരാക്കാൻ നരേന്ദ്ര മോദി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. പോലീസ് ഏജൻസികൾക്ക് വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഭീകരതയെയും മയക്കുമരുന്നുകളെയും കുറിച്ച് ഇന്ത്യ ഒരു ദേശീയ ഡാറ്റാബേസ് തയ്യാറാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഏതൊരു സേനയുടെയും പ്രഥമ പരിഗണന പൗരന്മാരുടെ സുരക്ഷയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

Tags: human rightsterrorismAmit Shah
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies