കാറിന്റെ പേരിൽ പൊലിഞ്ഞത് മകളുടെ ജീവൻ; വിസ്മയയുടെ ഓർമ്മയ്ക്കായി 24 ലക്ഷം രൂപയുടെ ഓഡി കാർ സ്വന്തമാക്കി അച്ഛൻ; പിന്നാലെ സൈബർ ആക്രമണം രൂക്ഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിന്റെ പേരിൽ പൊലിഞ്ഞത് മകളുടെ ജീവൻ; വിസ്മയയുടെ ഓർമ്മയ്‌ക്കായി 24 ലക്ഷം രൂപയുടെ ഓഡി കാർ സ്വന്തമാക്കി അച്ഛൻ; പിന്നാലെ സൈബർ ആക്രമണം രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 06:10 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഓർമ്മയ്‌ക്കായി പുതിയ കാർ സ്വന്തമാക്കി കുടുംബം. 24 ലക്ഷം രൂപയുടെ ഓഡി കാറാണ് അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും സ്വന്തമാക്കിയത്. സഹോദരൻ വിജിത്താണ് കാർ സ്വന്തമാക്കിയതിന്റെ വീഡിയോ പുറത്ത് വിട്ടത്.

വിസ്മയയുടെ അച്ഛൻ ത്രിവിക്രമനും അമ്മ സജിതയും ചേർന്ന് ഓഡി ക്യു 3 യുടെ താക്കോൽ ഏറ്റുവാങ്ങുന്നതാണ് വീഡിയോ. ‘നിങ്ങൾ സ്വപ്നത്തെ പിന്തുടരൂ’ എന്ന കുറിപ്പോടെയാണ് വിജിത്ത് വീഡിയോ പങ്കിട്ടിരിക്കുന്നത്. വിസ്മയയ്‌ക്ക് സ്ത്രീധനമായി നൽകിയ 11.75 ലക്ഷം വിലമതിക്കുന്ന യാരിസ് കാർ 7.5 ലക്ഷത്തിന് വിറ്റാണ് ഇപ്പോൾ ഓഡി കാർ വാങ്ങിയത്. കാർ സ്വന്തമാക്കിയതിന് പിന്നാലെ വിസ്മയയുടെ കുടുംബത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കുകയാണ്.

സ്ത്രീധനമായി നൽകിയ കാർ .ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് ഭർത്താവ് കിരൺ വിസ്മയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത്. പീഡനം സഹിക്കവയ്യാതെ ഒടുവിൽ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ തന്നെ സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നൽകിയ കാർ മോശമാണെന്നും പറഞ്ഞ് കിരൺ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. വിവാഹത്തിനുമുൻപുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരൺ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. ലോക്ക്ഡൗൺ കാലമായതിനാൽ ആ കാറുകൾ കിട്ടിയില്ല. വിവാഹത്തിന്റെ തലേദിവസം വീട്ടിലെത്തിയ കിരൺ,.കാറിനോടുളള അനിഷ്ടം തുറന്നു പറഞ്ഞിരുന്നു.വിവാഹശേഷം മദ്യപിച്ചെത്തുന്നസമയത്ത് വിസ്മയയെ കാറിന്റെ പേരും പറഞ്ഞ് ഉപദ്രവിച്ചിരുന്നു.

കാറിന്റെ പേരിൽ വിസ്മയയെ മാനസികമായി പീഡിപ്പിക്കുന്ന കിരണിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ‘ഹോണ്ടാ സിറ്റിയായിരുന്നു എനിക്ക് ഇഷ്ടം. അതിന് വില കൂടുതലാണ്. അത് വേണ്ടെന്ന് നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ ഞാൻ പറഞ്ഞു. ഫോക്‌സ്-വാഗൺ വെന്റോ എടുത്തു നൽകാമെന്ന് ഉറപ്പു പറഞ്ഞതല്ലേ. കല്യാണ തലേന്ന് രാത്രി വീട്ടിൽ വന്നപ്പോഴാണ് ഞാൻ ഈ സാധനം കാണുന്നത്. അപ്പോഴേ എന്റെ കിളിപോയി.എന്നായിരുന്നു ഓഡിയോ ക്ലിപ്പ്.

കേസിൽ കിരൺകുമാറിനെ മെയ് 24-ന് കോടതി ശിക്ഷിച്ചിരുന്നു.പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

 

Tags: vismayaKIRAN
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies