ചതിക്കുഴികളിൽ വീഴാതെ കാക്കാം; ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികളുടെ നീക്കങ്ങളറിയാം; ഫാമിലി ലിങ്ക് ആപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചതിക്കുഴികളിൽ വീഴാതെ കാക്കാം; ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികളുടെ നീക്കങ്ങളറിയാം; ഫാമിലി ലിങ്ക് ആപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 10:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഗൂഗിളിന്റെ ഫാമിലി ആപ്പിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. കുട്ടികളുടെ സ്‌കൂൾ വിടുമ്പോഴും വീട്ടിലെത്തുമ്പോഴും മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഫീച്ചറാണ് അതിലൊന്ന്. ആപ്പിന്റെ വെബ് വേർഷനും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു ടാബുകൾ അടങ്ങിയ ഇന്റർഫേസ് ആണ് മറ്റൊരു പുതിയ ഫീച്ചർ. ഹൈലൈറ്റ് ടാബ്, കൺട്രോൾ ടാബ്, ലൊക്കേഷൻ ടാബ് എന്നിവയാണ് അവ. ഇതിലൂടെ ഓൺലൈൻ സുരക്ഷയ്‌ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗൂഗിൾ.

ഹൈലൈറ്റ് ടാബ് വഴി കുട്ടികൾ ഉപയോഗിക്കുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതുമായ ആപ്പുകൾ, അവ എത്ര സമയം ഉപയോഗിക്കുന്നു, കൺട്രോൾ ചെയ്തിട്ടുള്ള ഒരു സൈറ്റ് തുറക്കാൻ അവർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ രക്ഷിതാക്കൾക്ക് അവലോകനം ചെയ്യാൻ സാധിക്കും. കൺട്രോൾ ടാബിലൂടെ കുട്ടികളുടെ സ്‌ക്രീൻ സമയത്തിന് രക്ഷിതാക്കൾക്ക് പരിധി നിശ്ചയിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കുന്നുണ്ട്.

കുട്ടികൾ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള അനുമതി നൽകാനും കൺട്രോൾ ടാബിലൂടെ സാധിക്കും. കോമൺ സെറ്റിംഗ്‌സിൽ മാറ്റം വരുത്താതെ ഒരു പ്രത്യേക ദിവസത്തേക്കായി സെറ്റിംഗ്‌സ് ക്രമീകരിക്കാനും സാധിക്കും. കുട്ടികൾ എവിടെയാണെന്ന് രക്ഷിതാക്കൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ ലൊക്കേഷൻ ടാബിലൂടെ സാധിക്കും. സ്‌കൂളിൽ നിന്നോ വീട്ടിൽ നിന്നോ പോകുമ്പോഴോ എത്തുമ്പോഴോ മാതാപിതാക്കൾക്ക് പ്രത്യേകം അലർട്ടുകൾ ലഭിക്കുകയും ചെയ്യും. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനോ വാങ്ങാനോ ഉള്ള കുട്ടികളുടെ അഭ്യർത്ഥനകൾ നോട്ടിഫിക്കേഷൻ ആയും മാതാപിതാക്കൾക്ക് ലഭിക്കും.

കുട്ടികളുടെ ഫോണില് ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലർട്ടും സെറ്റ് ചെയ്യാം. കുട്ടികൾക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം.ഫോണിൽ കുട്ടികൾ കളിക്കുന്ന ഗെയിമുകൾ, കാണുന്ന വീഡിയോകൾ, അവർ ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ, ഡൗൺലോഡ് ചെയ്ത ആപ്പുകൾ എന്നിവയെക്കുറിച്ചെല്ലാമുള്ള റിപ്പോർട്ട് രക്ഷിതാക്കൾക്ക് ലഭിക്കും. മാതാപിതാക്കളുടെ സൗകര്യത്തിന് അനുസരിച്ച് ആഴ്ചയിലോ മാസത്തിലോ റിപ്പോർട്ട് ആവശ്യപ്പെടാം.

കുട്ടിയുടെ ജീവിതത്തിലെ ഓരോ നിമിഷത്തെ കുറിച്ചും നീക്കങ്ങളെക്കുറിച്ചും ഗൂഗിൾ രേഖപ്പെടുത്തുന്നതും മാതാപിതാക്കളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും ആയ ഡാറ്റയാണ് കമ്പനി ശേഖരിക്കുന്നത്. ഇത് ഭാവിയിൽ എന്തിനെല്ലാം ഉപയോഗിക്കുമെന്ന ആശങ്കയും ആളുകൾ പങ്കുവെയ്‌ക്കുന്നുണ്ട്.

Tags: Google
ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies