അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്; 'കർണാടക രത്‌ന' പുരസ്‌കാരം നവംബർ 1-ന് പുനീത് രാജ്കുമാറിന് സമർപ്പിക്കും; 'ഗന്ധദ ഗുഡി'ക്ക് നികുതി ഇളവ് നൽകുമെന്നും ബസവരാജ് ബൊമ്മൈ- Karnataka Ratna award, Puneeth Rajkumar, Basavaraj Bommai
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്; ‘കർണാടക രത്‌ന’ പുരസ്‌കാരം നവംബർ 1-ന് പുനീത് രാജ്കുമാറിന് സമർപ്പിക്കും; ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവ് നൽകുമെന്നും ബസവരാജ് ബൊമ്മൈ- Karnataka Ratna award, Puneeth Rajkumar, Basavaraj Bommai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 08:59 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് കർണാടകയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘കർണാടക രത്‌ന’ പുരസ്‌കാരം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നവംബർ 1-ന് വിധാന സൗധയ്‌ക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. അവാർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. 2009 മുതൽ എട്ട് പേർക്ക് മാത്രമാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. പുനീത് രാജ്കുമാറിന്റെ ജീവിത സംഭാവനകൾ വളരെ വലുതാണ്. ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിന് വലിയ സ്ഥാനമാണുള്ളതെന്നും അതിനാൽ കർണാടക രത്‌നയ്‌ക്ക് പുനീത് അർഹനാണെന്നും ബൊമ്മൈ പറഞ്ഞു.

‘അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്. സംസ്ഥാനത്തുടനീളം, കൊല്ലേഗൽ മുതൽ ബിദർ വരെയുള്ള എല്ലാ ഗ്രാമങ്ങളിലും, പുനീത് രാജ് കുമാറിനോടുള്ള അവരുടെ സ്നേഹവും വാത്സല്യവും കാണാൻ കഴിയും. എല്ലായിടത്തും അദ്ദേഹത്തിന്റെ ചിത്രം കാണാം. അദ്ദേഹം അവരുടെ കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് പ്രയാസമാണ്. പുനീത് ജനങ്ങളിൽ നിന്ന് നേടിയെടുത്ത സ്നേഹവും വാത്സല്യവും ശ്രദ്ധേയമാണ്, അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്’ എന്ന് ബൊമ്മെ പറഞ്ഞു.

പുനീത് രാജ് കുമാർ നായകനാകുന്ന കന്നഡ ചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് സസ്യജന്തുജാലങ്ങളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡിയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. നടൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു.

Tags: basavaraj bommaipuneeth rajkumar
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies