തിരുവനന്തപുരം: ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്.
സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശമെന്ന് മുഖ്യമന്ത്രി കുറിച്ചു. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്ക് ഈ ദീപാവലി ആഘോഷിക്കാമെന്നും എല്ലാവർക്കും ദീപാവലി ആശംസകളെന്നും മുഖ്യമന്ത്രി കുറിച്ചു.
കമന്റുകളിലൂടെ നിരവധി പേർ മുഖ്യമന്ത്രിക്ക് തിരിച്ചും ആശംസകൾ നേർന്നിട്ടുണ്ട്. നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ദീപാവലി ആശംസകൾ നേർന്നിരുന്നു.
Comments