ദുബായ്: എക്സ്പോ സിറ്റിയെ വലം വെക്കുന്ന ‘റേസ് മി നൈറ്റ് റൺ’ സീരിസിന് ചൊവ്വാഴ്ച തുടക്കമാകും. ദുബായ് എക്സ്പോ 2020 സമാപിച്ച ശേഷം നഗരിയിൽ നടക്കുന്ന ആദ്യ റേസാണിത്. അടുത്ത വർഷം മാർച്ച് വരെ നീളുന്ന 10 റേസുകളിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച നടക്കുന്നത്.
ഏത് പ്രായത്തിലുമുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാം. മഹാമേളയ്ക്കുശേഷം എക്സ്പോ സിറ്റിയായി മാറിയ മേളനഗരിയുടെ സൗന്ദര്യം വീണ്ടും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ‘റേസ് മി നൈറ്റ് റൺ’ ഒരുക്കുന്നത്. നവംബർ 22, ഡിസംബർ ആറ്, ജനുവരി 10, ഫെബ്രുവരി ഏഴ്, ഫെബ്രുവരി 21, മാർച്ച് ഏഴ്, മാർച്ച് 21 എന്നീ ദിവസങ്ങളിലായിരിക്കും തുടർന്നുള്ള റേസുകൾ നടക്കുക. ഒരു തവണ റേസിൽ പങ്കെടുക്കുന്നതിന് 65 ദിർഹമാണ് ഫീസ്.
Comments