കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 215 ഗ്രാം സ്വർണം പിടികൂടി. കർണാടക ബട്ക്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് പിടിയിലായത്.
സ്വർണം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണ് കണ്ടെടുത്തത്.ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനെ ഡിആർഐയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.
Comments