എറണാകുളം: ദീപാവലിയ്ക്ക് പിന്നാലെ സംസ്ഥാനത്ത് താഴ്ന്ന് സ്വർണ വില. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വില 37,480 രൂപയായി.
4685 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടാകുന്നത്. ഇന്നലെയും മിനിഞ്ഞാന്നും സ്വർണ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. 37,600 രൂപ എന്ന നിരക്കിൽ ആയിരുന്നു രണ്ട് ദിവസവും വ്യാപാരം പുരോഗമിച്ചിരുന്നത്. ശനിയാഴ്ച സ്വർണം പവന് 400 രൂപ കുറഞ്ഞിരുന്നു.
ഈ മാസം ആറ് മുതൽ ഒൻപതുവരെയുള്ള ദിവസങ്ങളിലായിരുന്നു സ്വർണം ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നത്. പവന് 38,280 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. പിന്നീട് സ്വർണ വില താഴുകയായിരുന്നു. ഈ മാസം 15 നായിരുന്നു ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്.
Comments