സെൽഫികളുടെ സ്വപ്ന ലോകത്തു നിന്ന് പുറത്തു വരൂ; പണി കിട്ടാൻ സാധ്യതയേറെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെൽഫികളുടെ സ്വപ്ന ലോകത്തു നിന്ന് പുറത്തു വരൂ; പണി കിട്ടാൻ സാധ്യതയേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

സെൽഫി പ്രണയം അതിരു കടക്കുന്ന കാലത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറി സെൽഫികൾ. മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഉപയോഗിച്ച് തനിയെ സ്വന്തം ഫോട്ടോ എടുക്കുന്നതാണ് സെൽഫി. സോഷ്യൽ മീഡിയകൾ സജീവമായതോടെ സെൽഫി ഭ്രമം മനുഷ്യർക്ക് വർ‌ദ്ധിച്ചു. സെൽഫി എടുക്കാൻ ശ്രമിച്ച് അപകടത്തിൽ പെടുന്ന വാർത്തകൾ സ്ഥിരം നമ്മൾ കേൾക്കാറുണ്ട്. സെൽഫികളിലൂടെ അപകടങ്ങൾ നമ്മൾ വിളിച്ചു വരുത്തുന്നു. സെൽഫി ഏടുക്കാൻ ശ്രമിച്ച് അപകടത്തിൽപെട്ടവരുടെയും മരണപ്പെട്ടവരുടെയും വാർത്ത ഇപ്പോൾ സാധാരണമായി മാറി കഴിഞ്ഞു. ആത്മഹത്യ ചെയ്യുന്നതു പോലെ ചിത്രീകരിക്കാനും ട്രെയിനിനു മുന്നിൽ നിന്നും ഫോട്ടോ എടുക്കാനുമൊക്കെ ശ്രമിച്ച് മരണം വിളിച്ചു വരുത്തുന്നത് നാം കണ്ടിട്ടുണ്ട്. അതിലും വലിയ പ്രശ്നമാണ് സെൽഫികളിലൂടെയുള്ള ന​ഗ്നത പ്രദർശനവും സ്വകാര്യ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി അയച്ചു കൊടുക്കുന്നതും.

മലയാളികളും അക്കാര്യത്തിൽ ഒട്ടു പിന്നിലല്ല. നിരവധി വാർത്തകളാണ് ഇത് സംബന്ധിച്ച് ദിനംപ്രതി കേൾക്കേണ്ടി വരാറുള്ളത്. ‘ഒരു വടക്കൻ സെൽഫി’ പോലുള്ള ചിത്രങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും സിനിമ പറഞ്ഞു വെയ്‌ക്കുന്ന പ്രശ്നങ്ങളെ വേണ്ടവിധത്തിൽ മലയാളികൾ ഉൾക്കൊണ്ടില്ല. ഇരുട്ട് മുറികളിൽ ആരുമറിയാതെ നഗ്‌ന സെൽഫികളെടുത്ത് പങ്കുവെക്കുന്നത് പിന്നീട് ഇന്റർനെറ്റുകളിലെ അശ്ലീല സൈറ്റുകളിലടക്കം പ്രചരിക്കുന്നു. ഇതിൽ രാഷ്‌ട്രീയക്കാരും സിനിമാക്കാരും മുതൽ സാധാരണക്കാർ വരെ ഉൾപ്പെടുന്നു. മറ്റുള്ളവരെ നിരന്തരം ശല്യപ്പെടുത്തുന്നതിനും അശ്ലീല ചുവയോടെ സംസാരിക്കുന്നതിനും സെൽഫികൾ അയക്കാറുണ്ട്. അവസാനം ഇത് തെളിവുകളായി പുറത്തു വന്നിട്ടുള്ളതും നാം കണ്ടിട്ടുണ്ട്.

സെൽഫി ഭ്രമം ഒരു രോഗമായി മാറാറുണ്ട്. ത​​നിക്ക് ഇഷ്ടപ്പെട്ടവരെ ആകർഷിക്കാനും അവരോട് കൂടുൽ അടുപ്പം സ്ഥാപിക്കാനും സെൽഫികൾ എടുത്ത് അയച്ചു നൽകുന്നു. സ്ഥലകാലബോധമില്ലാത്ത എവിടെ നിന്നും സെൽഫി എടുക്കാനും ആർക്കു വേണേലും നിലയും വിലയും മറന്ന് സെൽഫികൾ അയച്ചു കൊടുക്കാനും മടി ഇല്ലാത്തവരായി മാറിയിരിക്കുന്നു മലയാളികളും. കുട്ടികളുടെ സെൽഫി ഭ്രമത്തിനു കാരണം മാതാപിതാക്കൾ തന്നെയാണ്. മാതാപിതാക്കളുടെ സ്മാർട്‌ഫോൺ പ്രേമം കുട്ടികളിലും മോശം പെരുമാറ്റം ഉണ്ടാക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴും കുട്ടികളോട് സംസാരിക്കുമ്പോഴുമെല്ലാം രക്ഷിതാക്കൾ സ്മാർട് ഫോൺ ഉപയോ​ഗിക്കുന്നു. ഇത് കുട്ടികളിലും സ്വഭാവമാറ്റം സൃഷ്ടിക്കുന്നു.

സാധാരണയിൽ കവിഞ്ഞുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും സ്വഭാവവൈകല്യം ഉണ്ടാക്കും. മൊബൈലിൽ ഒരു സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ കൈ വെറുതെ വിറക്കുന്നുവെന്ന തോന്നൽ, കൃത്യമായ ആംഗിൾ കിട്ടുന്നില്ലെന്ന തോന്നൽ, മുഖം നന്നായി പകർത്താൻ പറ്റുന്നില്ല, തന്റെ മുഖത്തിന് ഭം​ഗി ഇല്ലെന്ന വിചാരം, സെൽഫി എടുത്താൽ ശരിയാകുമോ എന്ന ആശങ്ക, എത്രയെടുത്താലും നന്നായില്ലെന്ന തോന്നൽ, മറ്റുള്ളവരുടെ സെൽഫികൾ കണ്ടുള്ള അസൂയ, അപകർഷതാ ബോധം എന്നിവയെല്ലാം ഉൾപ്പെടുന്ന സെൽഫി ഭ്രമം മാനസികരോഗതലത്തിലേക്ക് വരെ മനുഷ്യനെ കൊണ്ടെത്തിക്കും. സെൽഫികൾ എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിരു കടക്കുന്ന സെൽഫി ഭ്രമം നിയന്ത്രിച്ചേ മതിയാകൂ.

 

Tags: Selfiephoto
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies