ഇറാനിലെ 'സോംബി ആഞ്ജലീന ജോളി'യുടെ യഥാർത്ഥ മുഖം പുറത്ത്; ജയിൽ മോചിതയായതിന് പിന്നാലെ ക്ഷമാപണം; ലക്ഷ്യം പ്രശസ്തിയായിരുന്നുവെന്ന് യുവതി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിലെ ‘സോംബി ആഞ്ജലീന ജോളി’യുടെ യഥാർത്ഥ മുഖം പുറത്ത്; ജയിൽ മോചിതയായതിന് പിന്നാലെ ക്ഷമാപണം; ലക്ഷ്യം പ്രശസ്തിയായിരുന്നുവെന്ന് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:55 pm IST
FacebookTwitterWhatsAppTelegram

ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ കളിയാക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിലൂടെ വൈറലായ ഇറാനിയൻ വനിതയുടെ യഥാർത്ഥ മുഖം ഒടുവിൽ വെളിപ്പെട്ടു. മതനിന്ദയും അഴിമതിയും ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഇവർ തടവിൽ നിന്ന് മോചിതയായി പുറത്തുവന്നതോടെയാണ് യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്.

ഇവർ കോസ്‌മെറ്റിക്ക് സർജറിയിലൂടെ രൂപമാറ്റം വരുത്തിയെന്നുള്ള വാദങ്ങൾക്ക് ഇതോടെ വിരാമമായി. ഭയാനകമായ രൂപത്തിലായിരുന്നു ഇറാനിയൻ വനിതയായ സഹർ തബാർ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മുഖത്തിന് ആഞ്ജലീന ജോളിയുടെ രൂപ സാദൃശ്യവുമുണ്ടായിരുന്നു. 19-കാരിയായ സഹർ തബാറിന്റെ മുഖം സർജറിയിലൂടെ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയെന്നാണ് ജനങ്ങൾ വിശ്വസിച്ചിരുന്നത്.

ഇതിനിടെ 2019 ഒക്ടോബറിൽ സഹർ തബാറിനെ അറസ്റ്റ് ചെയ്യുകയും 10 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്സ അമിനിയെന്ന യുവതിയെ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സഹർ തബാറിന് ഗുണം ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് 14 മാസത്തെ ജയിൽവാസത്തിന് പിന്നാലെ ഇവർ പുറത്തിറങ്ങി. തുടർന്ന് 21-കാരിയായ സഹർ തബാർ അവരുടെ യഥാർത്ഥ മുഖം ക്യാമറകൾക്ക് മുന്നിൽ കാണിക്കുകയായിരുന്നു.

ഭയപ്പെടുത്തുന്ന ഫോട്ടോകൾ കാരണം സോഷ്യൽ മീഡിയയിൽ ‘സോംബി ആഞ്ജലീന ജോളി’ എന്നാണ് സഹർ തബാർ അറിയപ്പെട്ടിരുന്നത്. ലിപ് പിഗ് മെൻറേഷൻ ഉൾപ്പെടെ ചെറിയ ചില കോസ്മെറ്റിക്ക് സർജറികൾ ചെയ്തിരുന്നതായി യുവതി പറയുന്നു. ബാക്കിയെല്ലാം ഫോട്ടോഷോപ്പും മെയ്‌ക്കപ്പുമാണെന്നും കമ്പ്യൂട്ടർ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള രൂപത്തിൽ താൻ എത്തിയിരുന്നതെന്നും അവർ വ്യക്തമാക്കി.

പ്രശസ്തയാകാൻ വളരെയധികം ഇഷ്ടമായിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടാൻ വേണ്ടിയായിരുന്നു ഭയാനകമായ മേക്ക് ഓവർ തിരഞ്ഞെടുത്തതെന്നും യഥാർത്ഥ പേര് ഫാത്തിമ ഖിഷ്വന്ദ് എന്നാണെന്നും അവർ വെളിപ്പെടുത്തി. ചെയ്യുമ്പോൾ തമാശയായാണ് കരുതിയത്. എന്നാലിപ്പോൾ വളരെയധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടി പറഞ്ഞു.

അവളുടെ മോചനത്തിനായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നത്. അക്കൂട്ടത്തിൽ സാമൂഹ്യ പ്രവർത്ത മസിഹ് അലിനെജാദും ഉണ്ടായിരുന്നു.

”19 വയസ് മാത്രമാണ് സഹർ തബാറിന്റെ പ്രായം. അവളുടെ തമാശക്കളി അവളെ ജയിലിലാക്കി. നിരപരാധിയായ മകളെ മോചിപ്പിക്കാൻ അവരുടെ അമ്മ ദിവസവും കേഴുകയാണ്. പ്രിയപ്പെട്ട ആഞ്ജലീന ജോളി, നിങ്ങളുടെ ശബ്ദം സഹർ തബാറിന്റെ മോചനത്തിന് ആവശ്യമാണ്. ദയവായി സഹായിക്കൂ” എന്നായിരുന്നു മസിഹ് അലിനെജാദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒടുവിൽ പുറത്തിറങ്ങിയതോടെ യുവതി യഥാർത്ഥ മുഖം പരസ്യമാക്കുകയായിരുന്നു.

 

Tags: IRAN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies