രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 09:12 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം വിൽപനകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എതിർത്താൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി.

റിപ്പോർട്ടുകളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നാലാഴ്ചയ്‌ക്കകം രാജസ്ഥാൻ സർക്കാർ മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാണ് സംഭവത്തിൽ കമ്മീഷൻ ഇടപെട്ടത്. ഭരണഘടന അനുശാസിക്കുന്ന പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ എപ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെയും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ ഡജിപിയോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മൂന്ന് മാസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും കമ്മീഷൻ നിയോഗിച്ചു.

പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ ഇതിന് പരിഹാരമായാണ് പെൺകുട്ടികളെ വിൽപന നടത്തിയിരുന്നത്. വായ്പ സംബന്ധിച്ച തർക്കമോ പണമിടപാടുകളിലെ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്താൽ അവർ ‘ജാതി പഞ്ചായത്തിനെ’ സമീപിക്കുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നു. കരാറെഴുതി പെൺകുട്ടികളെ വിൽപ്പന നടത്തുന്നതാണ് പരിഹാര മാർഗം. ഇതിന് വിസമ്മതിച്ചാൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയരാകണം. കരാർ എഴുതി വിൽപന നടത്തുന്ന പെൺകുട്ടികളെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വിദേശത്തേക്കും അയച്ച് ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒക്ടോബർ 26-നാണ് ഇത് സംബന്ധിച്ച മാദ്ധ്യമ വാർത്ത പുറത്തുവന്നത്. 15 ലക്ഷം രൂപയുടെ കടം വീട്ടാൻ ഒരാൾ സ്വന്തം സഹോദരിയെ വിൽക്കണമെന്ന് പഞ്ചായത്ത് നിർബന്ധിച്ചു. അതിന് ശേഷവും കടം തീരാതെ വന്നപ്പോൾ 12 വയസുള്ള മകളെ വിൽക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് ലക്ഷം രൂപയ്‌ക്കായിരുന്നു പെൺകുട്ടിയെ കരാറുകാരൻ വാങ്ങിയത്. ഇത്തരത്തിൽ കടം തീർക്കാനും മറ്റുമാണ് ആളുകൾ വീട്ടിലെ സ്ത്രീകളെയും പെൺകുട്ടികളെയും വിൽപന നടത്തിയിരുന്നത്.

സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും യഥാസമയം നടപടി സ്വീകരിക്കാത ഗെഹ്‌ലോട്ട് സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്നും ആക്ഷേപമുണ്ട്. രാജസ്ഥാനിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടൻ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Tags: rajasthanGirlsNHRC
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies