വ്യാജ വാർത്ത; ഊരാക്കുടുക്കിലായി 'ദി വയർ'; നിയമ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ- Amit Malviya to pursue criminal and civil proceedings against 'The Wire'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ വാർത്ത; ഊരാക്കുടുക്കിലായി ‘ദി വയർ’; നിയമ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ- Amit Malviya to pursue criminal and civil proceedings against ‘The Wire’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 07:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യാജവാർത്ത പ്രചരിപ്പിച്ച ദി വയർ മാദ്ധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ. മാദ്ധ്യമത്തിനെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ ഉടമയായ മെറ്റയുടെ ‘എക്സ് ചെക്കർ’ അംഗമാണ് അമിത് മാളവ്യയെന്നും കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നുമായിരുന്നു വ്യാജ വാർത്ത.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ താൻ അഭിഭാഷകരുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ക്രിമിനൽ നിയമ നടപടിമാത്രമല്ല. തനിക്കെതിരെ വ്യാജ രേഖകൾ ചമച്ച് തന്റെ അന്തസ്സിന് കോട്ടമുണ്ടാക്കാൻ ശ്രമിച്ച മാദ്ധ്യമത്തിനെതിരെ സിവിൽ നടപടിയും സ്വീകരിക്കും. അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.

അമിത് മാളവ്യയ്‌ക്കെതിരായ വ്യാജ വാർത്തയ്‌ക്കെതിരെ മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് അമിത് മാളവ്യ അറിയിച്ചത്. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നായിരുന്നു ഗൈ റോസന്റെ പ്രതികരണം. റിപ്പോർട്ടിൽ പറയുന്ന യുആർഎൽ തന്നെ നിലവിൽ ഇല്ലാത്തതാണെന്നും ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളെല്ലാം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഗൈ റോസൻ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെ വാർത്ത പിൻവലിച്ച് വയർ മാപ്പ് പറഞ്ഞു രംഗത്തെത്തി. വായനക്കാർക്കായി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ എന്ന ഉറപ്പ് തരുന്നുവെന്നും ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്നുമാണ് വയർ പ്രസിദ്ധീകരിച്ച ഖേദപ്രകടനത്തിൽ വ്യക്തമാക്കിയത്. വയർ നൽകിയ വ്യാജവാർത്ത കേരളത്തിലെ ഇടത് ജിഹാദി അനുകൂല മാദ്ധ്യമങ്ങളുൾപ്പെടെ ആഘോഷമാക്കിയിരുന്നു. എന്നാൽ വാർത്ത പിൻവലിച്ച കാര്യം ഈ മാദ്ധ്യമങ്ങൾ നൽകാൻ തയ്യാറായിട്ടില്ല.

Tags: amit malavyaThe Wire
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies