കുട്ടികളുടെ ഡയപ്പർ എവിടെ കളയുമെന്നാണോ? ആലോചിച്ച് തലപുകയ്‌ക്കേണ്ട; ലേശം ഉപ്പുണ്ടെങ്കിൽ സിംപിളായി നിർമ്മാർജനം ചെയ്യാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികളുടെ ഡയപ്പർ എവിടെ കളയുമെന്നാണോ? ആലോചിച്ച് തലപുകയ്‌ക്കേണ്ട; ലേശം ഉപ്പുണ്ടെങ്കിൽ സിംപിളായി നിർമ്മാർജനം ചെയ്യാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

വീട്ടിൽ കൈക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവിടെ വേണ്ടുവോളം ഡയപ്പറുകളും കാണും. ഒരു മൂന്ന് വയസ് വരെയെങ്കിലും മിക്ക കുഞ്ഞുങ്ങളെയും ഡയപ്പർ ധരിപ്പിക്കേണ്ടതായി വരാറുണ്ട്. വലുതാകും തോറും ഇവയുടെ ഉപയോഗം കുറച്ചുകൊണ്ട് വന്ന് സാവധാനത്തിൽ മാത്രമേ അത് നിർത്താൻ കഴിയൂ.. ഇക്കാലമത്രയും നാം കുഞ്ഞുങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഡയപ്പർ, നിർമ്മാർജനം ചെയ്യുകയെന്നതും വലിയൊരു ടാസ്‌കാണ്..

ചിലർ അവ ഉണങ്ങിയതിന് ശേഷം കത്തിച്ചുകളയുന്നതാണ് പതിവ്. മറ്റ് ചിലർ ചവറുകൾ നിക്ഷേപിക്കുന്നിടത്ത് ഉപേക്ഷിക്കും. വീടും പറമ്പും ഒക്കെയുള്ളവരാണെങ്കിൽ പറമ്പിലെ ഏതെങ്കിലുമൊരു മൂലയിൽ ഇവ കൂട്ടിയിടും. സൗകര്യമുള്ളപ്പോൾ കത്തിക്കാനും ശ്രമിക്കും. അപ്പോഴും നേരിടുന്ന വലിയൊരു പ്രശ്‌നം ഇവ പൂർണമായും കത്തിപ്പോവുകയില്ലെന്നതാണ്. ഡയപ്പർ ഉപയോഗിച്ച് കഴിഞ്ഞാൽ അവയ്‌ക്കുള്ളിൽ ജെൽ രൂപപ്പെടും. ഇവ കത്തിച്ചുകളയാൻ പ്രയാസമാണ്.

ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ ഡയപ്പർ കത്തിക്കാൻ പാടുപെടുന്നവർക്ക് വളരെ എളുപ്പത്തിൽ അവ നിർമ്മാർജനം ചെയ്യാനുള്ള മാർഗമാണ് ഉപ്പ് ഉപയോഗിക്കുക എന്നത്. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

ഉപയോഗിച്ചു കഴിഞ്ഞ ഡയപ്പർ ആദ്യം കീറുക. അവയ്‌ക്കുള്ളിലെ ജെൽ എടുത്ത് മറ്റൊരു പാത്രത്തിലേക്ക് നിക്ഷേപിക്കുക. ഇതിനായി വീട്ടിൽ ഉപയോഗശൂന്യമായി വെച്ചിരിക്കുന്ന ബക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ നിർമ്മാർജനം ചെയ്യേണ്ട ഡയപ്പർ എല്ലാം കീറി അതിനുള്ളിലെ ജെൽ മാത്രമെടുത്ത് ബക്കറ്റിൽ നിക്ഷേപിക്കുക. ജെല്ലിന്റെ അളവനുസരിച്ച് ബക്കറ്റിലേക്ക് ആവശ്യത്തിന് ഉപ്പ് ഇടുക. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ ഡയപ്പറിനുള്ളിലെ ജെൽ വെറും വെള്ളമായി മാറിയത് കാണാം. ഇവ തെങ്ങിൻ ചുവട്ടിലേക്കോ, പുറത്തേക്കോ, അതോ ശുചിമുറിയിൽ തന്നെയോ ഒഴിച്ച് കളയാവുന്നതാണ്. ശേഷിക്കുന്ന ഡയപ്പർ ഭാഗങ്ങൾ എളുപ്പത്തിൽ കത്തിച്ച് കളയാനും സാധിക്കും.

മണ്ണിൽ അലിഞ്ഞുപോകുന്നതല്ല ഡയപ്പറുകൾ എന്നുള്ളത് കൊണ്ട് ഇവ പുറത്തുകൊണ്ടു പോയി ഒരിക്കലും കളയരുത്. മഴയും വെള്ളപ്പൊക്കവും വന്നുകഴിഞ്ഞാൽ ഇവ വീണ്ടും നമ്മുടെ വീട്ടകങ്ങളിലേക്ക് തന്നെ എത്തുന്നതാണ്. അതിനാൽ ശരിയായ വിധം ഡയപ്പറുകൾ നിർമ്മാർജനം ചെയ്ത് മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാൻ നമുക്ക് ശ്രമിക്കാം..

Tags: waste management
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies